Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃക്കരോഗിക്ക്​...

വൃക്കരോഗിക്ക്​ 'കാരുണ്യയാത്ര'യുമായി ഓട്ടോ ഡ്രൈവർമാർ

text_fields
bookmark_border
ആലുവ: വൃക്കരോഗിയുടെ ചികിത്സക്ക് ഫണ്ട്ശേഖരണാർഥം പാലസ് റോഡിലെ ഓട്ടോ ഡ്രൈവർമാർ കാരുണ്യയാത്ര നടത്തി. രണ്ടുവൃക്കയും തകരാറിലായ കടുങ്ങല്ലൂർ തൈക്കാട്ടിൽ വീട്ടിൽ ഷൺമുഖദാസി​െൻറ ചികിത്സക്ക് ധന സമാഹരണാർഥമാണ് മേഖല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) യാത്ര നടത്തിയത്. കരൾ രോഗം ബാധിച്ച കടുങ്ങല്ലൂർ സ്വദേശി അമൽ ദാസി​െൻറ ചികിത്സാർഥവും ഒരുവർഷം മുമ്പ് ഇവർ കാരുണ്യയാത്ര നടത്തിയിരുന്നു. 14 ഓട്ടോകളാണ് കാരുണ്യയാത്രയിൽ പങ്കെടുത്തത്. ട്രാഫിക് എസ്.ഐ കെ.എ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജനറൽ സെക്രട്ടറി ഫനീഫ ഞറളക്കാടൻ, പ്രസിഡൻറ് കെ.പി. ജോസ്, സെക്രട്ടറി കെ.പി. ജോയ്, ഷാജി കളരിക്കൽ, കെ.എസ്. ശ്രീനിവാസൻ എന്നിവർ സംസ‍ാരിച്ചു. ക്യാപ്‌ഷൻ ea52 auto വൃക്കരോഗിയുടെ ചികിത്സ ഫണ്ട്ശേഖരണാർഥം ആലുവ പാലസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടത്തിയ കാരുണ്യയാത്ര ട്രാഫിക് എസ്.ഐ കെ.എ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story