Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരേഡ് മൈതാനി...

പരേഡ് മൈതാനി ചളിക്കുണ്ടായി മാറി: കളിക്കാനിടമില്ലാതെ കായിക താരങ്ങൾ

text_fields
bookmark_border
മട്ടാഞ്ചേരി: നിരവധി അന്തർദേശീയ കായിക താരങ്ങളുടെ വളർച്ചക്ക് വഴിയൊരുക്കിയ ഫോർട്ട്കൊച്ചി പരേഡ് മൈതാനം ചളിക്കുണ്ടായി മാറി. ഫിഫ ലോകകപ്പ് ഫുട്ബാൾ പരിശീലന മൈതാനം ഒരുക്കുന്നതിനുവേണ്ടി മൈതാനത്തി​െൻറ പകുതി ഭാഗം ഉയർത്തി അന്തർദേശീയ സൗകര്യമൊരുക്കിയപ്പോൾ ബാക്കി വന്ന പകുതി ഭാഗത്താണ് നാട്ടുകാരായ കായികതാരങ്ങൾ പരിശീലനം നടത്തിവന്നിരുന്നത്. അന്തർദേശീയ സജ്ജീകരണത്തി​െൻറ ഭാഗമായി പകുതി ഭാഗം ഉയർത്തിക്കെട്ടുകയും മൈതാനത്തി​െൻറ വശങ്ങളിലെ റോഡുകൾ ഉയർത്തി പണിയുകയും ചെയ്തതോടെ മഴവെള്ളം ഒഴുകിപ്പോകാതെ തടാകം പോലെ കെട്ടിക്കിടക്കുന്ന അവസ്ഥയായി. ദിനംപ്രതി വിവിധ പ്രായത്തിലുള്ള നൂറുകണക്കിന് കായികതാരങ്ങളാണ് ഫുട്ബാൾ, ഹോക്കി, സോഫ്റ്റ്ബാൾ, ബേസ്ബാൾ എന്നിവ കളിക്കാനായി ഗ്രൗണ്ടിൽ എത്തുന്നത്. ഉപജില്ലാതല സ്കൂൾ ഗെയിംസ് മത്സരങ്ങൾ, ജില്ല അമച്വർ മത്സരങ്ങൾ എന്നിവ പടിവാതിൽക്കൽ എത്തിനിൽക്കവെയാണ് വെള്ളക്കെട്ടുമൂലം പരിശീലനം മുടങ്ങുന്നത്. പൈതൃക സംരക്ഷണ നിയമം പറഞ്ഞ് ഒരു കൂട്ടർ മൈതാനത്തിലെ നിർമാണപ്രവർത്തനങ്ങൾക്കെതിരെ നീങ്ങുന്നതാണ് മൈതാനത്തി​െൻറ ശോച്യാവസ്ഥ പരിഹരിക്കാനാകാത്ത മറ്റൊരു സ്ഥിതിവിശേഷം. വളർന്നുവരുന്ന കായികതാരങ്ങളുടെ ഭാവിയെ മുരടിപ്പിക്കുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ഇന്ത്യയിലെ മുതിർന്ന ഫുട്ബാൾ പരിശീലകനായ റൂഫസ് ഡിസൂസ പറഞ്ഞു. പാചക വാതക സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പരത്തി പള്ളുരുത്തി: കുമ്പളങ്ങി കമ്പ്രഷൻമുക്കിലെ പുത്തൻ ചക്കാലക്കൽ ജൂഡ് മാത്യുവി​െൻറ വീട്ടിലെ പാചകവാതക സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പരത്തി. കാലപ്പഴക്കം വന്ന് തുരുമ്പിച്ച് സിലിണ്ടറിൽ രൂപപ്പെട്ട സുഷിരമാണ് ചോർച്ചക്ക് കാരണമായത്. രാവിലെ 11ഒാടെയാണ് സംഭവം. പ്രായമായ അമ്മയും ചെറുമകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പാചകവാതകത്തി​െൻറ അസഹനീയമായ ഗന്ധം പരന്നതോടെയാണ് വീട്ടുകാർ കാര്യമറിഞ്ഞത്. തുടർന്ന് അഗ്നിശമനസേനയെത്തി സമീപത്തെ പുഴയരികിൽ കൊണ്ടുപോയി ഗ്യാസ് പൂർണമായും സിലിണ്ടറിൽനിന്ന് നീക്കിയതിനാലാണ് അപകടം ഒഴിവായത്. പാചക വാതക സിലിണ്ടർ ചോർച്ച മണിക്കൂറുകളോളം വീട്ടുകാെരയും പരിസരവാസികെളയും പരിഭ്രാന്തിയിലാഴ്ത്തി.
Show Full Article
TAGS:LOCAL NEWS 
Next Story