Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രക്ഷോഭം...

പ്രക്ഷോഭം സംഘടിപ്പിക്കും

text_fields
bookmark_border
മട്ടാഞ്ചേരി: റോ--റോ സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കായലിലും കരയിലും സി.പി.എമ്മി​െൻറ നേതൃത്വത്തിൽ ബഹുജന. തിങ്കളാഴ്ച രാവിലെ 10ന് ഫോർട്ട് കൊച്ചി കമാലക്കടവിൽ ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്യും. റോ--റോ വെസലി​െൻറ പരീക്ഷണ ഓട്ടം നടത്തിയിട്ട് മാസങ്ങളായി. സർവിസ് ഏറ്റെടുത്ത് നടത്താം എന്ന് കെ.എസ്.ഐ.എൻ.സി മാനേജിങ് ഡയറക്ടർ ടോം ജോസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, സർവിസ് ആരംഭിക്കാൻ നഗരസഭ അധികൃതർ വിമുഖത കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ഓപറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തനരഹിതം കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു മട്ടാഞ്ചേരി: പടിഞ്ഞാറൻ കൊച്ചിയിൽ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തുന്ന കരുവേലിപ്പടി മഹാരാജാസ് സർക്കാര്‍ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജനറേറ്റർ പ്രവർത്തിക്കാത്തതുമൂലം ഓപറേഷൻ തിയറ്റർ അടച്ചു. കരുവേലിപ്പടി ആശുപത്രിയിലേക്ക് അനുവദിച്ച ജനറേറ്റര്‍, നഗരസഭ പള്ളുരുത്തി കച്ചേരിപ്പടി ആശുപത്രിയിലേക്ക് മാറ്റിയതാണ് പശ്ചിമ കൊച്ചിയിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രിയിലെ ഓപറേഷന്‍ തിയറ്ററി‍​െൻറ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. ആശുപത്രിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ കുത്തഴിഞ്ഞ നിലയിലാണെന്നാണ് ആക്ഷേപം. സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാതായിട്ട് നാളുകളായി. പകരം സംവിധാനം എന്ന നിലയില്‍ ശുചീകരണ ജോലികള്‍ ചെയ്യുന്നവരാണ് സുരക്ഷജോലിയും ചെയ്യുന്നത്. പകല്‍ സമയങ്ങളില്‍ രണ്ട് സ്ത്രീ ജീവനക്കാരും രാത്രി ഒരു പുരുഷ ജീവനക്കാരനുമാണ് സുരക്ഷ ജോലി നോക്കുന്നത്. മതിയായ സുരക്ഷ ജീവനക്കാരില്ലാത്തതിനാൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടവും പതിവാണ്. രണ്ടുദിവസം മുമ്പാണ് സൈനികൻ പൂർണ നഗ്നനായി ഒരു മണിക്കൂറോളം അഴിഞ്ഞാടി രോഗികളെയും ആശുപത്രി ജീവനക്കാെരയും വിറപ്പിച്ചത്. മദ്യലഹരിയിൽ ഇയാൾ ഡ്യൂട്ടി ഡോക്ടറെ മർദിക്കുകയും ആശുപത്രിയിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. നേരേത്ത ആശുപത്രി നവീകരണത്തി‍​െൻറ ഭാഗമായി ഇവിടെ പൊലീസ് എയിഡ്പോസ്റ്റ് സ്ഥാപിച്ചെങ്കിലും പൊലീസ് എത്തിയില്ല. ആശുപത്രിയിലെ സാമൂഹികവിരുദ്ധശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പൊലീസ് എയിഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കാത്തതിനാൽ എയിഡ്പോസ്റ്റ് നോക്കുകുത്തിയായിരിക്കുകയാണ്. ഇ.സി.ജി പരിശോധന നടത്തിയിരുന്നത് നഴ്സുമാരാണെങ്കിലും ഇതിന് പിന്നീട് ടെക്നീഷനെ നിയമിച്ചു. ടെക്നീഷന്‍ രാവിലെ 10മുതല്‍ വൈകീട്ട് നാലുവരെയേ ജോലി ചെയ്യൂ. ഈസമയം കഴിഞ്ഞെത്തുന്നവരെ സമീപത്തെ സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞയക്കുകയാണ്. നഴ്സുമാർ 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചിരുന്നിടത്താണ് ഇപ്പോള്‍ പരിമിതമായ സമയം മാത്രം ഇ.സി.ജി പ്രവര്‍ത്തിപ്പിക്കുന്നത്. ടെക്നീഷന്‍ ഇല്ലാത്ത സമയത്ത് നഴ്സുമാര്‍ ഇ.സി.ജി എടുക്കാന്‍ തയാറാകുന്നില്ലെന്നാണ് പരാതി. ഇതോടെ സാധാരണക്കാര്‍ വലിയ തുക ചെലവഴിച്ച് പുറത്തുനിന്ന് പരിശോധന നടത്തേണ്ട അവസ്ഥയാണ്. കിഫ്ബി വഴി 170 കോടിയുടെ പദ്ധതി ആശുപത്രിയില്‍ നടപ്പാക്കുമെന്ന് പറയുമ്പോഴും ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ അവതാളത്തിലാണ്. അടിയന്തരമായി ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനം സ്ഥാപിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story