Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തദാന വാരാചരണം...

രക്തദാന വാരാചരണം സമാപിച്ചു

text_fields
bookmark_border
കൊച്ചി: ദേശീയ രക്തദാന വാരാചരണത്തോട് അനുബന്ധിച്ച് കൊച്ചി െഎ.എം.എ രക്തബാങ്കി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുടെ സമാപന സമ്മേളനം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. പി.എസ്. അജിത ഉദ്ഘാടനം ചെയ്തു. െഎ.എം.എ രക്ത ബാങ്ക് സെക്രട്ടറി ഡോ. സുനിൽ കെ. മത്തായി അധ്യക്ഷത വഹിച്ചു. ഡോ. കെ.എ. ക്ലെമൻറ്, ഡോ. വി.ഡി. പ്രദീപ് കുമാർ, ഡോ. വർഗീസ് ചെറിയാൻ, ഡോ. എബ്രഹാം വർഗീസ്, സിസ്റ്റർ റിൻറ എന്നിവർ സംസാരിച്ചു. രക്തദാന ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിൽ മികവുകാട്ടിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പാലാരിവട്ടം ലോജിസ്റ്റിക്സ് സ്കൂളും സ്ഥാപനങ്ങളുടെ വിഭാഗത്തിൽ എച്ച്.ഡി.എഫ്.സി ബാങ്കും സാമൂഹിക സംഘടനകളുടെ വിഭാഗത്തിൽ തൃപ്പൂണിത്തുറ അഭയം ചാരിറ്റബിൾ ട്രസ്റ്റും പുരസ്കാരത്തിന് അർഹരായി. മാർച്ചും ധർണയും കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 'എറണാകുളം ജില്ല മോട്ടോര്‍ തൊഴിലാളി സംഘം' (ബി.എം.എസ്) ജില്ല ക്ഷേമനിധി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയുടെ താലൂക്കുതല സബ് സ​െൻററുകള്‍ പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.എസ്. വിനോദ് കുമാര്‍, വി.കെ. അനില്‍ കുമാര്‍, സി.എല്‍. അഭിലാഷ്, കെ.എസ്. ശ്യാംജിത്ത്, റിബിന്‍ റാം എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story