Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരോഗ്യവിഭാഗത്തിെൻറ...

ആരോഗ്യവിഭാഗത്തിെൻറ ഗോഡൗണിൽ തീപിടിത്തം

text_fields
bookmark_border
തൃപ്പൂണിത്തുറ: നഗരസഭയുടെ സി-ബ്ലോക്ക്‌ ഷോപ്പിങ് കോംപ്ലക്സിൽ ആരോഗ്യവിഭാഗത്തി​െൻറ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപിടിത്തമുണ്ടായത് നഗരത്തിൽ പരിഭ്രാന്തി പരത്തി. വിതരണം ചെയ്യാനുള്ള നൂറുകണക്കിന് പ്ലാസ്റ്റിക് ബക്കറ്റുകൾ, കൊതുകുനശീകരണത്തിനുള്ള മരുന്നുകൾ, മരുന്ന് തളിക്കുന്ന ഉപകരണങ്ങൾ, വേസ്റ്റ് ബിന്നുകൾ, ബ്ലീച്ചിങ് പൗഡർ, കുമ്മായം തുടങ്ങി നിരവധി സാധനങ്ങളാണ് തീപിടിച്ച് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. സ്റ്റാച്യു ജങ്ഷന് സമീപത്തെ നഗരസഭയുടെ സി-ബ്ലോക്ക് കെട്ടിടത്തി​െൻറ താഴെനിലയിൽ പടിഞ്ഞാറുഭാഗത്തുള്ള ഷട്ടറിട്ട മുറിയിൽ ഉച്ചക്ക് 2.45 ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. മുറിക്കുള്ളിൽനിന്ന് കറുത്ത പുകപടലങ്ങൾ വ്യാപിക്കുകയും ദുർഗന്ധം പരക്കുകയും ചെയ്തത് ജനങ്ങളെയാകെ അസ്വസ്ഥരാക്കി. ബഹുനില കെട്ടിടത്തിലാകെ പുക വ്യാപിച്ചു. തീപിടിച്ച മുറിയുടെ സമീപം പുറത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ ഭാഗികമായി കത്തിനശിച്ചു. രണ്ട് കാറുകൾ ഫയർഫോഴ്സുകാരും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് തള്ളിമാറ്റിയിടുകയും ചെയ്തു. തൃപ്പൂണിത്തുറയിൽനിന്നെത്തിയ ഫയർഫോഴ്‌സ് ആദ്യം ഫോം അടിച്ചും പിന്നീട് വെള്ളം പമ്പ് ചെയ്തുമാണ് തീയണച്ചത്‌. തൃക്കാക്കര, ഗാന്ധിനഗർ, അമ്പലമേട് എന്നിവിടങ്ങളിൽനിന്ന് അഞ്ച് ഫയർ യൂനിറ്റുകൾ സംഭവസ്ഥലത്ത് എത്തിയിരുന്നു. തൃപ്പൂണിത്തുറയിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ കെ.കെ. അശോക് കുമാറി​െൻറ നേതൃത്വത്തിൽ ഫയർമാൻമാരായ ആർ. രാജേഷ്, വി.എസ്. അനീഷ്, ബാലചന്ദ്രൻ, ശ്രീരാജ്, പ്രദീത്, എം.ഡി. സലീഷ്, ജിതിൻ, ലത്തീഫ്, അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. നടപടിയെടുക്കണം തൃപ്പൂണിത്തുറ: നഗരസഭ ലായം സി-ബ്ലോക്കിൽ ഉണ്ടായ അഗ്നിബാധക്ക് ഉത്തരവാദികളായ നഗരസഭ ഉദ്യോഗസ്ഥക്കർക്കെതിരെ നടപടി എടുക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ് ആവശ്യപ്പെട്ടു. ഇത്തരം രാസപദാർഥങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും പാലിക്കേണ്ട നടപടിക്രമങ്ങൾ അറിയാവുന്ന ഉദ്യോഗസ്ഥർ ലാഘവത്തോടെ ഒരുവിധ സുരക്ഷ മാനദണ്ഡവുമില്ലാതെ സൂക്ഷിച്ചതാണ് അപകടകാരണം. നീറ്റു കക്കയും പ്ലാസ്റ്റിക് ബക്കറ്റും സൂക്ഷിച്ചിരുന്ന മുറിയിൽതന്നെ കെമിക്കൽ സൂക്ഷിച്ചതിന് നഗരസഭ ഭരണാധികാരികളും മറുപടി പറയണം. അഗ്നിബാധ മൂലം നാശനഷ്ടം ഉണ്ടായ ഷോപ്പിങ് കോംപ്ലക്സിലെ സ്ഥാപനങ്ങൾക്കും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും നഗരസഭ നഷ്ടപരിഹാരം നൽകണമെന്നും സി. വിനോദ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story