Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ്​ മർദകരാകരുത്​, ...

പൊലീസ്​ മർദകരാകരുത്​, സംസ്​കാരമുള്ളവരായി മാറണം^ രാജ്​നാഥ്​ സിങ്​

text_fields
bookmark_border
പൊലീസ് മർദകരാകരുത്, സംസ്കാരമുള്ളവരായി മാറണം- രാജ്നാഥ് സിങ് മീറത്ത്: പുതിയ നൂറ്റാണ്ടിലെ പൊലീസ് മർദകസ്വഭാവമുപേക്ഷിച്ച് സംസ്കാരമുള്ളവരായി മാറണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. ലഹളകളും പ്രതിഷേധങ്ങളുംപോലെ വെല്ലുവിളിനിറഞ്ഞ സന്ദർഭങ്ങൾ ക്ഷമയോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അക്രമാസക്ത പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും പിന്തിരിപ്പിക്കാനും പുതിയ തന്ത്രങ്ങൾ പ്രയോഗിക്കുകയും മനഃശാസ്ത്രപരമായ സമീപനങ്ങൾ സ്വീകരിക്കുകയും ചെയ്യണം. ദ്രുതകർമസേനയുടെ സിൽവർ ജൂബിലി ആഘോഷത്തിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും പ്രാദേശികതയുടെയും പേരിൽ രാജ്യത്തെ കീറിമുറിക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ ജാഗ്രതയോടെ നേരിടണം. ജനുവരി ഒന്നുമുതൽ അഞ്ച് പുതിയ ബറ്റാലിയൻ പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story