Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാറ പുറമ്പോക്കിൽ...

പാറ പുറമ്പോക്കിൽ കഴിയുന്നവർക്ക് പട്ടയമില്ല

text_fields
bookmark_border
മൂവാറ്റുപുഴ: റവന്യൂ പുറമ്പോക്കിൽ കഴിയുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാകുമ്പോഴും കാലങ്ങളായി പാറ പുറമ്പോക്കിൽ കഴിയുന്നവർക്ക് പട്ടയമില്ല. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ റവന്യൂ പുറമ്പോക്കിൽ കഴിയുന്ന 20 പേർക്ക് പട്ടയം നൽകാൻ ലാൻഡ് അസസ്മ​െൻറ് കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം തീരുമാനമെടുത്തു. സ്വന്തമായി സ്ഥലമില്ലാത്തതുമൂലം പാറപ്പുറത്ത് വീടുവെച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് നിയോജകമണ്ഡലത്തിലുള്ളത്. കലൂർക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തിലാണ് മൂന്ന് സ​െൻറ് സ്ഥലത്ത് പാറപ്പുറത്ത് വീടുെവച്ച് കഴിയുന്ന കുടുംബങ്ങൾ ഏറെയുമുള്ളത്. വർഷങ്ങളായി കുടിൽ കെട്ടി കഴിയുന്ന ഇവരുടെ വീടുകൾക്ക് പഞ്ചായത്ത് വീട്ടുനമ്പർ നൽകിയിട്ടുണ്ട്. വെള്ളവും വെളിച്ചവും നൽകുന്നുണ്ട്. വർഷങ്ങളായി ഓഫിസുകൾ കയറിയിറങ്ങുന്നുണ്ടെങ്കിലും പട്ടയം നൽകാനുള്ള ഒരു നടപടിയുമായില്ല. പാറ പുറമ്പോക്കിൽ വീടുവെച്ച് കഴിയുന്നവർക്ക് വീടിരിക്കുന്ന സ്ഥലത്തിന് മാത്രം പട്ടയം നൽകാൻ സർക്കാർ നേരേത്ത ഉത്തരവിറക്കിയിരുന്നു. യാതൊരു ഗതിയുമില്ലാതെ പാറപ്പുറത്ത് വീടുെവച്ച് കഴിയുന്ന പാവങ്ങളുടെ പ്രശ്നത്തിൽ നിന്നും ഉദ്യോഗസ്ഥരും മുഖം തിരിക്കുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളുടെ നൂലാമാലകളാണ് പട്ടയം നൽകാതിരിക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story