Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഡംബര കാർ...

ആഡംബര കാർ കള്ളക്കടത്ത്​; അഞ്ച്​ രാജ്യങ്ങൾക്ക്​ സി.ബി.​െഎ കത്തയച്ചു

text_fields
bookmark_border
കൊച്ചി: 500 കോടിയിലേറെ രൂപയുടെ ആഡംബര കാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സി.ബി.െഎ അഞ്ച് രാജ്യങ്ങൾക്ക് കത്തയച്ചു. കേസുമായി ബന്ധമുള്ള കൊച്ചിയിലെ ആറ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് സി.ബി.െഎ കൂടുതൽ തെളിവിന് കാർ ഉൽപാദകരായ അഞ്ച് രാജ്യങ്ങൾക്ക് കത്തയച്ചത്. ജപ്പാൻ, അമേരിക്ക, ജർമനി, യു.കെ, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾക്കാണ് സി.ബി.െഎ ചെന്നൈ യൂനിറ്റ് വിശദാംശങ്ങൾ തേടി കത്തയച്ചത്. ഇന്ത്യയിേലക്ക് 1997 മുതൽ 2000വരെ കടത്തിയ കാറുകളുടെ വിശദാംശങ്ങൾ നിർമാതാക്കളിൽനിന്ന് ലഭിക്കണമെന്നാണ് സി.ബി.െഎ ആവശ്യം. കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പുറമെ, ചെന്നൈ, മുംബൈ പോർട്ടുകളിലെ കസ്റ്റംസുകാർക്കും കള്ളക്കടത്തിൽ പങ്കുള്ളതായി സി.ബി.െഎ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ മതിയായ തെളിവില്ലാത്തതിനാൽ സി.ബി.െഎയുടെ അപേക്ഷ െസൻട്രൽ വിജിലൻസ് കമീഷ​െൻറ പരിഗണനയിലാണ്. അനുമതി ലഭിച്ചാലേ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇവരടക്കമുള്ളവരെ പ്രതിചേർത്ത് എട്ട് കേസുകളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകൂ. നേരത്തേ മൂന്ന് കേസുകളിൽ കുറ്റപത്രം നൽകിയിരുന്നു. നികുതിവെട്ടിച്ച് കാർ കള്ളക്കടത്ത് നടത്തിയതിൽ തിരുവല്ല സ്വദേശി അലക്സ് സി.ജോസഫാണ് മുഖ്യപ്രതി. കൊച്ചിക്ക് പുറെമ രാജ്യത്തെ വിവിധ തുറമുഖങ്ങൾ വഴിയും ഇയാൾ വൻ തോതിൽ കാർ കടത്തിയതായാണ് സി.ബി.െഎ കണ്ടെത്തൽ. ഏകദേശം ആയിരം കാറുകളാണത്രേ മൂന്ന് വർഷ കാലയളവിൽ കടത്തിയത്. അലക്സ് യു.എ.ഇയിൽ താമസിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾ ഇവിടെ നടത്തിയ ബിസിനസി​െൻറ വിശദാംശങ്ങൾ അവിടെനിന്ന് സി.ബി.െഎ തേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ക്ക് വിതരണം ചെയ്ത 57 കാറുകളില്‍ 15 എണ്ണവും കൊച്ചി തുറമുഖം വഴിയാണ് കൊണ്ടുവന്നതെന്ന് സി.ബി.െഎ കണ്ടെത്തിയിരുന്നു. ഇതുമായിബന്ധപ്പെട്ട് ഈ കാറുകളുടെ ഇറക്കുമതി വിശദാംശങ്ങള്‍ തേടി കസ്റ്റംസ് ഒാഫിസിൽ സി.ബി.െഎ റെയ്ഡ് നടത്തിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും വിശദാംശങ്ങൾ നൽകാത്തതിനെത്തുടർന്ന് സി.ബി.െഎ ഇന്‍സ്പെക്ടര്‍ പി.ഐ. അബ്ദുല്‍ അസീസി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തി ഏതാനും കാറുകളുടെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. നികുതി വെട്ടിപ്പിലൂടെ ഡി.എം.കെ നേതാവ് സ്റ്റാലിനും മുൻ ബി.സി.സി.ഐ പ്രസിഡൻറ് എന്‍.ശ്രീനിവാസനും നിരവധി സിനിമ താരങ്ങളുമടക്കമുള്ളവരും കാര്‍ വാങ്ങിയതായാണ് ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story