Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഴിമതി നിരോധന നിയമം;...

അഴിമതി നിരോധന നിയമം; ചെറിയ കുറ്റവും വിജിലൻസിന് അന്വേഷിക്കാമെന്ന്​ ​ൈഹകോടതി

text_fields
bookmark_border
കൊച്ചി: ചെറിയ തുകയുടെ ക്രമക്കേടായാലും അഴിമതി നിരോധന നിയമപ്രകാരമുള്ള ഏതു കുറ്റവും അന്വേഷിക്കാൻ വിജിലൻസിന് അധികാരമുണ്ടെന്ന് ൈഹകോടതി. ഇൗ അധികാരം നിയന്ത്രിക്കാനോ നിഷേധിക്കാനോ സർക്കാറിന് കഴിയില്ല. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് തൃശൂർ വിജിലൻസ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിയ്യൂർ സ്വദേശി വി.സി. ജോണി, അളഗപ്പനഗർ സ്വദേശി എം.ഡി വിൻസ​െൻറ് എന്നിവർ നൽകിയ ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ചി​െൻറ ഉത്തരവ്. 50,000 രൂപയിൽ കുറവുള്ള ക്രമക്കേട് കേസുകൾ വിജിലൻസ് അന്വേഷിക്കേണ്ടെന്ന, 1997 ഏപ്രിൽ അഞ്ചിലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാൻ ഇവർ ഹരജി നൽകിയത്. 20,615 രൂപയുടെ ക്രമക്കേടു മാത്രമാണ് തങ്ങളുടെ പേരിലുള്ളതെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ക്രിമിനൽ നടപടി ചട്ടവും അഴിമതി നിരോധന നിയമവും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കാനോ തടയാനോ സർക്കാറിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേരള പൊലീസി​െൻറ ഭാഗമായ വിജിലൻസിന് അഴിമതി നിരോധന നിയമപ്രകാരമുള്ള ഏതു കേസും അന്വേഷിക്കാം. വിജിലൻസിനുള്ളിലെ അധികാര ക്രമീകരണത്തി​െൻറ ഭാഗമായാണ് 1997ലെ സർക്കാർ ഉത്തരവെന്നും കോടതി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story