Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളോത്സവം സമാപിച്ചു

കേരളോത്സവം സമാപിച്ചു

text_fields
bookmark_border
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്മുക്കുട്ടി സുദർശനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഫിലിപ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി. വിനോദ്കുമാർ, ഷൈജ അനിൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈനി കുര്യാക്കോസ്, നളിനി മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ ബേബി കുര്യാച്ചൻ, അരുൺ വാസു, സതി രാജൻ, വിജയലക്ഷ്മി ശശി, സെക്രട്ടറി എം.പി. ജഗദീശ് എന്നിവർ സംസാരിച്ചു. ഫുട്ബാളിൽ പ്രതിഭ ഐരാപുരവും ക്രിക്കറ്റിൽ ഉപാസന മഴുവന്നൂരും വോളിബാളിൽ കവിത വോളി ടീമും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് േട്രാഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കോഴിവളർത്തൽ പദ്ധതി കോലഞ്ചേരി: മൃഗസംരക്ഷണ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കുള്ള കോഴിവളർത്തൽ പദ്ധതി മഴുവന്നൂർ എസ്.ആർ.വി യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. 50 കുട്ടികൾക്ക് അഞ്ച് കോഴികൾ വീതമാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ് അമ്മുക്കുട്ടി സുദർശനൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബേബി കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ഡോ. ബിജു, എം.എസ്.എസ്. വാര്യർ , പ്രധാനാധ്യാപകൻ അനിയൻ പി. ജോൺ, എം.ആർ. രാമചന്ദ്രൻ നായർ, പി.കെ. കുട്ടികൃഷ്ണൻ നായർ, പി.ടി.എ പ്രസിഡൻറ് പ്രദീപ്, കെ. പ്രമീള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story