Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വകാര്യ വാഹന...

സ്വകാര്യ വാഹന ഉടമകൾക്ക്​ സംസ്ഥാനതല സംഘടന

text_fields
bookmark_border
ആലപ്പുഴ: സ്വകാര്യ വാഹന ഉടമകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന അടിസ്ഥാനത്തിൽ പ്രൈവറ്റ് വെഹിക്കിൾ ഓണേഴ്സ് അസോസിയേഷൻ ഓഫ് കേരള എന്ന സംഘടന രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ജില്ലയിലെ കാലടി ആസ്ഥാനമാക്കിയാണ് ഹെഡ് ഓഫിസ് പ്രവർത്തിക്കുക. ഇതി​െൻറ ഉദ്ഘാടനം നവംബറിൽ നടക്കും. ഇതോടൊപ്പം ജില്ല ഓഫിസുകളും തുടങ്ങും. പ്രധാനമായും ആർ.ടി.ഒ, പൊലീസ്, ഇൻഷുറൻസ് മേഖല, ഫിനാൻസ് കമ്പനി, വാഹന വാങ്ങലും വിൽപനയും, റോഡപകടങ്ങൾ തുടങ്ങിയ ഒട്ടനവധി വാഹനസംബന്ധ പ്രശ്നങ്ങളാണ് അസോസിയേഷൻ കൈകാര്യം ചെയ്യുന്നത്. എല്ലാ ജില്ലഘടകങ്ങളും ഏഴുപേർ അടങ്ങുന്ന ഭരണസമിതിയാണ് ഓഫിസി​െൻറ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. അസോസിയേഷൻ മെംബർമാരാകുന്ന വ്യക്തികൾക്ക് എല്ലാ സഹായവും നൽകും. മെംബർഷിപ് ഇനത്തിൽ ഓരോ വ്യക്തിയിൽനിന്ന് 100 രൂപയാണ് ഫീസ് സ്വീകരിക്കുന്നത്. വിരമിച്ച ഒരുഹൈകോടതി ജഡ്ജിയും ഡി.ജി.പി റാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥനും ഉൾപ്പെടെ ഏഴുപേർ അടങ്ങുന്ന നിയമോപദേശ കമ്മിറ്റിയും ഉണ്ടാകും. വിവരങ്ങൾക്ക് ഫോൺ: 9846057786. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ചെയർമാനും സി.ഇ.ഒയുമായ ഡോ. ബിനോയി ചെറിയാൻ വൈദ്യൻ, ജോൺ കോശി എന്നിവർ പങ്കെടുത്തു. നിർമാണമേഖലയിലെ പ്രതിസന്ധി; പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരമെന്ന് കരാറുകാർ ആലപ്പുഴ: സംസ്ഥാനത്തെ നിർമാണമേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സമരത്തിന് ഇറങ്ങുമെന്ന് കരാറുകാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ചില ജില്ലയിൽ ടെൻഡർ ബഹിഷ്കരണം മാത്രമാണ് കരാറുകാർ ചെയ്തുവരുന്നത്. ഇൗ മാസം 15നകം പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് മുഴുവൻ നിർമാണപ്രവർത്തനങ്ങളും നിർത്തിവെക്കും. കരാറുകാരെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. തങ്ങളെ അഴിമതിക്കാരായും കള്ളന്മാരുമായി മുദ്രകുത്തി അവഹേളിക്കുകയാണ്. ഈ രംഗത്ത് ഏകദേശം 1400 കോടിയാണ് സർക്കാറിൽനിന്ന് കരാറുകാർക്ക് ലഭിക്കാനുള്ളത്. കുടിശ്ശിക കിട്ടാതെവന്നതോടെ ബിൽ ഡിസ്കൗണ്ടിങ് സിസ്റ്റം വഴി പലിശ കൊടുത്താണ് പണം ബാങ്കിൽനിന്ന് വാങ്ങുന്നത്. ഈ സംവിധാനം ഒഴിവാക്കി കരാറുകാരുടെ കുടിശ്ശിക പൂർണമായും അനുവദിക്കണം. ജി.എസ്.ടി നടപ്പാക്കുമ്പോൾ കരാറുകാരുടെ കോമ്പൗണ്ടിങ് രീതിയും വർഷത്തിൽ ഒരിക്കൽ കണക്ക് അവതരിപ്പിക്കലും നിലനിർത്തണം. ജൂലൈ ഒന്നിന് മുമ്പ് ടെൻഡർ ചെയ്ത എല്ലാ പ്രവൃത്തികൾക്കും നികുതി നാലുശതമാനം മാത്രമേ കരാറുകാരുടെ ബില്ലിൽനിന്ന് പിടിക്കാൻ പാടുള്ളൂ. നിർമാണസാമഗ്രികൾക്ക് മാനദണ്ഡം ഇല്ലാതെയാണ് വില വർധിപ്പിക്കുന്നത്. ഓരോ ജില്ലയിലും വില നിർണയസമിതികൾ കലക്ടറുടെ അധ്യക്ഷതയിൽ രൂപവത്കരിക്കണമെന്നും കരാറുകാർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിേയഷൻ പ്രസിഡൻറ് എ.എ. ജോസഫ്, സെക്രട്ടറി കെ.ജി. പ്രഭാകരൻ, വൈസ് പ്രസിഡൻറുമാരായ ഒ.വി. കുര്യാക്കോസ്, ഷിബു കെ. ജോൺ, ഓർഗനൈസേഷൻ സെക്രട്ടറി തോമസ് കളരിക്കൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story