Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൈത്തറി കയർപായയിൽ...

കൈത്തറി കയർപായയിൽ നിർമിച്ച ടൈൽ മാറ്റുകൾക്ക് പ്രിയമേറുന്നു

text_fields
bookmark_border
ആലപ്പുഴ: വൈവിധ്യവത്കരിച്ച കയർ ഉൽപന്നങ്ങളിൽ തറയിൽ വിരിക്കുന്ന റബറൈസ്ഡ് കയർ ടൈൽ മാറ്റുകൾക്ക് പ്രിയമേറുന്നു. രണ്ടേകാൽ ചതുരശ്ര അടി വിസ്തീർണത്തിൽ സമചതുരാകൃതിയിെല കയർ തടുക്കുകളാണിത്. തറയിൽ വിരിക്കുന്ന സിറാമിക് തറയോടുകൾക്ക് പകരം പൂർണമായും പ്രകൃതിദത്തമായ കയർ മാറ്റുകൾ പാകുന്നത് കാലുകൾക്ക് ആരോഗ്യം പ്രദാനം ചെയ്യും. സംസ്ഥാന കയർ കോർപറേഷനും കയർ ഫെഡും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഏറ്റവുമധികം വിറ്റുപോകുന്ന ഉൽപന്നങ്ങളിലൊന്നായി കയർമേളയിൽ ഇത് മാറി. റബർകൊണ്ട് ബലപ്പെടുത്തിയ കൈത്തറി കയർപായയിൽനിന്നാണ് ഇവ ചതുരമാറ്റുകളാക്കിയിരിക്കുന്നത്. പ്രകൃതിക്ക് ഹാനികരമായ ഒരുവസ്തുവും ഇതിൽ ഉപയോഗിച്ചിട്ടില്ല. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കയർ കേരളയോടനുബന്ധിച്ച വിവിധ സ്റ്റാളുകളിൽ റബറൈസ്ഡ് കയർ മാറ്റുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള പ്രതിനിധികൾ ഇതിനോട് താൽപര്യം കാട്ടുന്നുണ്ട്. തറയിൽ ഒട്ടിക്കേണ്ടതില്ലെന്നതാണ് ഇതി​െൻറ ഏറ്റവും വലിയ പ്രത്യേകത. പരസ്പരം ചേർന്ന് തറയിൽ ഉറച്ചുകിടക്കുന്നതും ആവശ്യമുള്ളപ്പോൾ വളരെ പെട്ടെന്ന് എടുത്തുമാറ്റാവുന്നവയുമാണ് ഇവ. തറകളിൽ പാകുന്ന ടൈലുകൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളോ തെന്നിവീണുള്ള അപകടങ്ങളോ ഈ മാറ്റുകൾ മൂലം ഉണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരുമാറ്റിന് 184 രൂപയാണ് കയർ കോർപറേഷൻ ഈടാക്കുന്ന വില. കൂടുതൽ എണ്ണം ഒരുമിച്ച് വാങ്ങുമ്പോൾ വിലക്കുറവും അനുവദിക്കും. ക്രിസ്ത്യൻ പള്ളികളിലേക്കാണ് റബറൈസ്ഡ് കയർ മാറ്റുകൾ ഏറ്റവുമധികം വാങ്ങുന്നതെന്ന് കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story