Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ മേഖലയിൽ കൂടുതൽ...

കയർ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ അനിവാര്യം ^മന്ത്രി സി. രവീന്ദ്രനാഥ്

text_fields
bookmark_border
കയർ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ അനിവാര്യം -മന്ത്രി സി. രവീന്ദ്രനാഥ് ആലപ്പുഴ: വിപണന, പ്രദർശന മേളകൾക്കൊപ്പം ഗവേഷണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകിയാൽ മാത്രമേ കയർ വ്യവസായമേഖലക്ക് അതിജീവനം സാധ്യമാകൂവെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കയർ കേരളയോടനുബന്ധിച്ച് നടന്ന രണ്ടാം ദിവസത്തെ സെമിനാറുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ നടന്ന ഗവേഷണഫലങ്ങളാണ് ഇന്ന് നാം കാണുന്നത്. കൂടുതൽ നല്ലത് വരുംകാലങ്ങളിൽ പ്രദർശിപ്പിക്കണമെങ്കിൽ അതിനാവശ്യമായ ചിന്തകളും ഗവേഷങ്ങളും സജീവമായി നടക്കണം. ഓരോ മേഖലയിലും കാലാനുസൃത ഗവേഷണങ്ങൾക്ക് മാത്രമേ തുടർച്ചയുണ്ടാക്കാൻ സാധിക്കൂ. ഇന്നത്തെ ഉൽപന്നങ്ങൾക്ക് ഭാവിയിൽ വിപണി ഉണ്ടായെന്ന് വരില്ല. അന്നത്തെ വിപണിക്ക് അനുയോജ്യമായവ ഉൽപാദിപ്പിക്കാൻ ഇന്നേ ഗവേഷണങ്ങൾ നടത്തിയേ മതിയാകൂ. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ അധ്യക്ഷത വഹിച്ചു. ഫോംമാറ്റിങ്സ് ചെയർമാൻ കെ.ആർ. ഭഗീരഥൻ, കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story