Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ...

കയർ കോമ്പോസിറ്റുകൾക്ക് വൻ സാധ്യത ^സെമിനാർ

text_fields
bookmark_border
കയർ കോമ്പോസിറ്റുകൾക്ക് വൻ സാധ്യത -സെമിനാർ ആലപ്പുഴ: കയറി​െൻറ ഏറ്റവും പുതിയ മൂല്യവർധിത രൂപമായ കയർ കോമ്പോസിറ്റുകൾക്ക് വിപണി സാധ്യത ഏറെയാണെന്ന് കയർ കേരളയോടനുബന്ധിച്ച് നടന്ന സെമിനാർ ചൂണ്ടിക്കാട്ടി. കയർ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കോമ്പോസിറ്റുകൾ വഴിതെളിക്കുകയെന്ന് നെതർലാൻഡ്സിൽനിന്ന് എത്തിയ ഗവേഷകൻ ഡോ. ജാൻ വാൻ ഡാം അഭിപ്രായപ്പെട്ടു. ചകിരിച്ചോറിൽനിന്ന് ബൈൻഡർ ഇല്ലാതെതന്നെ കോമ്പോസിറ്റ് നിർമിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഫിനോൾ ഉപയോഗിച്ച് നിർമിക്കുന്ന ബോർഡുകൾ തീപിടിക്കാത്തവയാണെന്നും പ്ലൈവുഡ്, എം.ഡി.എഫ്, പാർട്ടിക്കിൾ ബോർഡ് തുടങ്ങിയവയെ അപേക്ഷിച്ച് ഗുണമേന്മ കൂടിയതാണെന്നും സെമിനാറിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ഫോംമാറ്റിങ്സ് എം.ഡി ഡോ. എസ്. രത്നകുമാർ മോഡറേറ്ററായിരുന്നു. സൗത് ആഫ്രിക്കയിൽനിന്നുള്ള ഡോ. രാജേഷ് ആനന്ദ്ജിവാല, കൊൽക്കത്ത എൻ.ഐ.ആർ.ജെ.എ.എഫ്.ടിയിലെ ഡോ. ഗൗതം ബോസ്, ഡോ. ഭോജ് ഗൗഡ്, പി.കെ. മായൻ, ഡോ. ആർ.എൻ. കുമാർ, ഡോ. ടി.ഒ. വർഗീസ്, ഡോ. സുമി സെബാസ്റ്റ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കയർ ഭൂവസ്ത്രങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതിന് കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്ന് 'കയർ ഭൂവസ്ത്രം ശാസ്ത്രവും പരിസ്ഥിതിയും' സെമിനാറിൽ അഭിപ്രായമുയർന്നു. ഭൂവസ്ത്രങ്ങളുടെ നിലവിെല ഉപയോഗങ്ങളും ഉൽപാദനരീതികളും മറ്റുമാണ് സെമിനാർ പ്രധാനമായും വിശകലനം ചെയ്തത്. ഏറ്റവും അത്യാവശ്യമുള്ള മേഖലകൾ കണ്ടെത്തി വേണം കടൽത്തീരങ്ങളുടെ സംരക്ഷണത്തിനായി ഭൂവസ്ത്രങ്ങൾ ഉപയോഗിക്കാനെന്ന് തീരസംരക്ഷണത്തിന് ഭൂവസ്ത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സെമിനാറിലും ചൂണ്ടിക്കാട്ടി. നിലവിൽ ഇവ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ കൃത്യമായി നിരീക്ഷിച്ച് പോരായ്മകൾ നികത്തിയും കൂടുതൽ ലാഭകരമാക്കാനുള്ള സാധ്യതകൾ കണ്ടെത്തിയും വേണം മുന്നോട്ടുപോകാൻ. അതിലൂടെ ഭൂവസ്ത്രത്തി​െൻറ ഉപയോഗ സാധ്യത വർധിപ്പിക്കാനാകുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. കയർ ഭൂവസ്ത്രവുമായി ബന്ധപ്പെട്ട സെമിനാറുകളിൽ ഡൽഹി ഐ.ഐ.ടി റിട്ട. പ്രഫസർ ഡോ. ജി.വി. റാവു, നെതർലാൻഡ്സിൽനിന്നുള്ള പ്രഫ. ഡോ. എസ്.ജെ.എം.എച്ച്. ഹൽഷർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ, ജലസേചന വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ. കെ.ആർ. അനിൽ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ ഡയറക്ടർ ഡോ. ഡി. നാരായണ, പ്രഫ. വെങ്കിട്ടരാമൻ, ഡോ. ഷീല ഇവാൻജലിൻ, ഡോ. ശ്രീകുമാർ ചാറ്റർജി, ദുരന്ത നിവാരണ അതോറിറ്റിയിലെ ഡോ. ശേഖർ കുര്യാക്കോസ്, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ കെ.എ. ജോഷി, ഡോ. ബാലസുബ്രഹ്മണ്യം, ശിവരാജ് വിജയൻ, ഡോ. എൽ. ഷീല നായർ, സി.ആർ. ദേവരാജ്, റിനു േപ്രംരാജ്, ബി. സുനിൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story