Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ മേഖലയിൽ...

കയർ മേഖലയിൽ നേട്ടങ്ങളുണ്ടായെന്ന്​ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്

text_fields
bookmark_border
ആലപ്പുഴ: ഒരുവർഷത്തിനുള്ളിൽ കയർ വ്യവസായ മേഖലയിലുണ്ടായ കുതിപ്പ് ശ്രദ്ധേയമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി (കയർ) ജെയിംസ് വർഗീസ് കയർ കേരളയുടെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച റിപ്പോർട്ട്. 2016-17 വർഷത്തിൽ കയർ വികസന വകുപ്പ് പ്രവർത്തനത്തിൽ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. പദ്ധതിയുടെ 96.5 ശതമാനമാണ് ഈ വർഷത്തെ ചെലവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2014-15ൽ 64 കോടി രൂപയും 2015-16ൽ 68 കോടി രൂപയും ചെലവഴിച്ച സ്ഥാനത്ത് 2016-17ലെ വകുപ്പി​െൻറ ചെലവ് 160 കോടി രൂപയായി ഉയർന്നു. പെൻഷനും മറ്റ് ക്ഷേമപ്രവർത്തനങ്ങളും കൂടാതെയുള്ളതാണിത്. വർധിച്ച ചെലവി​െൻറ പ്രതിഫലനം കയർ കയറുൽപന്ന സംഭരണത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പരമ്പരാഗത മേഖലയിൽ ഉൽപാദിപ്പിക്കപ്പെടുന്ന കയറും കയറുൽപന്നങ്ങളും സർക്കാർ പൂർണമായും സംഭരിക്കുകയാണ്. 2015-16ൽ 41.77 കോടി രൂപ വിലയുള്ള 78,820 ക്വിൻറൽ കയർ സംഭരിച്ച സ്ഥാനത്ത് 2016-17ൽ 50.09 കോടി രൂപ മൂല്യമുള്ള 99,793 ക്വിൻറൽ കയർ സംഭരിക്കാൻ സാധിച്ചു. 26.6 ശതമാനമാണ് വളർച്ച. സംഘങ്ങൾ ഉൽപാദിപ്പിച്ച് കയർഫെഡിന് നൽകുന്ന കയറി​െൻറ വില അപ്പപ്പോൾ നൽകാൻ തുടങ്ങി. കയർ കോർപറേഷ​െൻറ കയറുൽപന്ന സംഭരണത്തിൽ 400 ശതമാനത്തി​െൻറ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കയർ സഹകരണ സംഘങ്ങൾക്ക് പ്രവർത്തന മൂലധനമായി ഈ വർഷം 18.5 കോടി രൂപയാണ് നൽകുന്നത്. മാനേജീരിയൽ സബ്സിഡിയായി മൂന്ന് കോടി രൂപയും കൈമാറിക്കഴിഞ്ഞു. മാർക്കറ്റ് ഡെവലപ്മ​െൻറ് അസിസ്റ്റൻസ് കേന്ദ്ര സഹായത്തിന് കാത്തുനിൽക്കാതെ മുൻകൂറായി നൽകുകയാണ്. വരുമാന ഉറപ്പ് പദ്ധതിയിൽ ഇതുവരെയുള്ള ശരാശരി വാർഷിക ചെലവ് 12 കോടി രൂപയായിരുന്നെങ്കിൽ നടപ്പ് സാമ്പത്തിക വർഷം 20 കോടി വകയിരുത്തുകയും ഇതിനോടകം 12 കോടി വിതരണം ചെയ്യുകയും ചെയ്തു. കയർ തൊഴിലാളികൾക്കുള്ള ക്ഷേമപെൻഷൻ 600 രൂപയിൽനിന്നും 1100 രൂപയായി വർധിപ്പിച്ച് ഈ ഓണക്കാലത്ത് ഒരുമാസം മുൻകൂർ പെൻഷനടക്കം വിതരണം ചെയ്തു. ഏതാണ്ട് നിന്നുപോയ സ്ഥിതിയിലായിരുന്ന ക്ഷേമനിധി വിരമിക്കൽ ആനുകൂല്യം പുനരാരംഭിക്കുകയും 1997 മുതൽ 2012 വരെയുള്ള ആനുകൂല്യം ഓണക്കാലത്ത് വിതരണം ചെയ്യുകയും ചെയ്തു. പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം എന്നിവയെല്ലാം ഗണ്യമായി വർധിപ്പിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് 1320 കോടി രൂപയുടെ വിപുലമായ വർധനക്കാണ് കയർ വികസനവകുപ്പ് തയാറെടുക്കുന്നത്. വിദേശ വിപണിക്കും കയറ്റുമതിക്കും ഒപ്പം ആഭ്യന്തര വിപണി വിപുലീകരണത്തിനും 2017ലെ കയർ കേരളയിൽ തുല്യപ്രാധാന്യമാണ് നൽകുന്നത്. ഹരിതകേരളം മിഷ​െൻറ പശ്ചാത്തലത്തിൽ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി നൂറ് കോടി രൂപയുടെ കയർ ഭൂവസ്ത്രം വാങ്ങുന്നതിനുള്ള ധാരണാപത്രത്തിൽ കയർ കേരളയിൽ ഒപ്പുവെക്കും. ഇത് കയർ കേരളയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാൽവെപ്പാെണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായത്തി​െൻറ സമൂലമായ പുനഃസംഘാടനത്തിന് നാന്ദിയാകുന്നതിന് കയർ കേരള സഹായകമാകുമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story