Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിലക്കയറ്റം തടയുന്നതിൽ ...

വിലക്കയറ്റം തടയുന്നതിൽ സംസ്​ഥാന സർക്കാർ പരാജയം ^അനൂപ് ജേക്കബ്

text_fields
bookmark_border
വിലക്കയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയം -അനൂപ് ജേക്കബ് ആലപ്പുഴ: യു.ഡി.എഫി​െൻറ രാപകൽ സമരം അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് ടൗൺഹാൾ അങ്കണത്തിലെ വേദിയിൽ പ്രവർത്തകരുടെ വലിയ പങ്കാളിത്തേത്താടെയായിരുന്നു സമാപനം. ആക്ഷേപ ഹാസ്യങ്ങളും കലാപ്രകടനങ്ങളുമായി സമരവേദിയിൽ പ്രവർത്തകർ സജീവമായിരുന്നു. വിലക്കയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും ഒരു ചായക്ക് പോലും രണ്ടുരൂപ ജി.എസ്.ടി ഈടാക്കുന്ന സർക്കാർ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ മന്ത്രി അനൂപ് ജേക്കബ് ആരോപിച്ചു. ആയിരക്കണക്കിന് അർഹരായ കുടുംബങ്ങളെ മുൻഗണന ലിസ്റ്റിൽനിന്നും ഒഴിവാക്കിയ റേഷൻ കാർഡുകളുടെ അപാകത പരിഹരിക്കാൻ സർക്കാർ ഒരു ആത്മാർഥതയും കാണിച്ചില്ല. വർഗീയത മുതലാക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയത്തിനൊത്ത് സി.പി.എമ്മും കള്ളക്കളികൾ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷാനിമോൾ ഉസ്മാൻ, എം. ലിജു, എ.എ. ഷുക്കൂർ, അഡ്വ. സി.ആർ. ജയപ്രകാശ്, അഡ്വ. ബി. ബാബുപ്രസാദ്, അഡ്വ. ജോൺസൺ എബ്രഹാം, മാന്നാർ അബ്്ദുൽ ലത്തീഫ്, എം.കെ. അബ്്ദുൽ ഗഫൂർ ഹാജി, എ. ത്രിവിക്രമൻ തമ്പി, അഡ്വ. ഡി. സുഗതൻ, കെ.കെ. ഷാജു, യു.ഡി.എഫ് ജില്ല ഭാരവാഹികളായ എ.എം. നസീർ, കണ്ടല്ലൂർ ശങ്കരനാരായണൻ, ജോർജ് ജോസഫ്, എ. നിസാർ, കളത്തിൽ വിജയൻ, സി.കെ. ഷാജിമോഹൻ, ജി. മുകുന്ദൻപിള്ള, എം.എൻ. ചന്ദ്രപ്രകാശ്, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, സംഘാടക സമിതി കൺവീനർ എ.എ. റസാഖ് എന്നിവർ സംസാരിച്ചു. കയർ വ്യവസായ വളർച്ചക്ക് തെങ്ങുകൃഷി േപ്രാത്സാഹിപ്പിക്കണം ആലപ്പുഴ: കയറിനും കയർ വ്യവസായത്തിനും കൊടുത്തുവരുന്ന അതേ പ്രാധാന്യവും േപ്രാത്സാഹനവും കേരളത്തിൽ തെങ്ങുകൃഷിക്കും തേങ്ങാവെട്ടിനും ഓയിൽ മിൽ വ്യവസായത്തിനും നൽകണമെന്നും ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ബിജിലി ജോസഫ്, കിസാൻ ജനത(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. കുര്യൻ എന്നിവർ ആവശ്യപ്പെട്ടു. തേങ്ങാവെട്ടും ഓയിൽ മിൽ വ്യവസായവും ഇല്ലാതായപ്പോൾ തൊണ്ടുലഭ്യത കുറഞ്ഞതും ചകിരി-കയർ വ്യവസായം മന്ദീഭവിച്ചതും അനുഭവമാണ്. ചകിരിയിൽ സ്വയംപര്യാപ്തതക്ക് തെങ്ങുകൃഷി േപ്രാത്സാഹിപ്പിക്കണം. സർക്കാർ നയങ്ങൾ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ ചകിരി മില്ലുകാരെയും തെങ്ങ് കർഷകരെയും തൊഴിലാളികളെയും പ്രത്യക്ഷമായി സഹായിക്കുന്നതാണ്. കൃഷി, കയർ, വ്യവസായം വകുപ്പുകളുടെ സഹകരണത്തോടെ ദീർഘവീക്ഷണത്തോടുകൂടി ഒരു പുതിയ കയർ-വ്യവസായ പുനരുദ്ധാരണ നടപടികൾ സ്വീകരിക്കാനും അതനുസരിച്ച് ഈ രംഗത്തെ േപ്രാത്സാഹിപ്പിക്കാനും സർക്കാർ മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story