Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാഷനലിസ്​റ്റ്​ കേരള...

നാഷനലിസ്​റ്റ്​ കേരള കോൺഗ്രസ്​ സംസ്​ഥാന ക്യാമ്പ്​ ആലുവയിൽ

text_fields
bookmark_border
കൊച്ചി: നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ക്യാമ്പ് നവംബർ നാല്, അഞ്ച് ദിവസങ്ങളിൽ ആലുവ വൈ.എം.സി.എ ക്യാമ്പ് സ​െൻററിൽ നടക്കുമെന്ന് ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ. ഗിരിയും അറിയിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, ഒ. രാജഗോപാൽ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, എൻ.ഡി.എ ഘടകകക്ഷി നേതാക്കൾ എന്നിവർ പെങ്കടുക്കും. ക്യാമ്പ് നടത്തിപ്പിന് എൻ.എൻ. ഷാജി ചെയർമാനും കെന്നഡി കരിമ്പിൻകാലായിൽ ജനറൽ കൺവീനറും ബിജി മണ്ഡപം പബ്ലിസിറ്റി കമ്മിറ്റി ചെയർമാനും സുധീഷ് നായർ പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ൈകത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും കൊച്ചി: ഡി.എച്ച് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ഹാൻടെക്സ് ഭവനിൽ കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും ആരംഭിച്ചിരിക്കുന്നു. 9.30 മുതൽ 7.30 വരെയാണ് പ്രവർത്തനം. തെരഞ്ഞെടുക്കപ്പെട്ട കൈത്തറി വസ്ത്രങ്ങൾക്ക് 30 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. മേള 30 വരെ തുടരും. ചിത്രരചന മത്സരം കൊച്ചി: കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെയും റോട്ടറി ക്ലബ് ഒാഫ് കൊച്ചി​െൻറയും ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം നടത്തുന്നു. ഞായറാഴ്ച രാവിലെ 9.30ന് ൈഫൻ ആർട്സ് സൊസൈറ്റി ഹാളിൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾ, ആറിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികൾ, ഒമ്പതിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ചിത്രരചന-പെയിൻറിങ് മത്സരം. കാർട്ടൂണിസ്റ്റ് സജീവ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പെങ്കടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ചിത്രരചനക്ക് ആവശ്യമായ ഉപകരണങ്ങളുമായി എത്തണം. പേപ്പർ സൊസൈറ്റിയിൽനിന്ന് ലഭിക്കും. ഒായിൽ കളർ അനുവദിക്കുന്നതല്ല. രാവിലെ ഒമ്പത് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ: 2352 730 (കേരള ഫൈൻ ആർട്സ് സൊസൈറ്റി), 2315430 (റോട്ടറി ബാലഭവൻ).
Show Full Article
TAGS:LOCAL NEWS 
Next Story