Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാടിയെത്തും ഓൺലൈനിൽ;...

ഒാടിയെത്തും ഓൺലൈനിൽ; പരമ്പരാഗത ടാക്സികൾ നിരത്തൊഴിയുന്നു

text_fields
bookmark_border
കൊച്ചി: ഓൺലൈൻ ടാക്സികൾ നഗരം കീഴടക്കിയതോടെ പരമ്പരാഗത ടാക്സികൾ നിരത്തൊഴിയുന്നു. ഭൂരിഭാഗം ആളുകളും വാഹനങ്ങൾ വിൽക്കുകയാണ്. മറ്റൊരു ജോലി തരപ്പെടുത്താൻ ശ്രമിച്ച് പലരും റ​െൻറ് എ കാർ ബിസിനസിലേക്ക് നീങ്ങി. വലിയൊരു വിഭാഗം ഡ്രൈവർമാർ ഓൺലൈൻ ടാക്സി കമ്പനികളിൽ രജിസ്റ്റർ ചെയ്തു. ഓട്ടോറിക്ഷയുടെ നിരക്കിൽ എ.സി കാറിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് യാത്രക്കാരെ ഇതിലേക്ക് ആകർഷിക്കുന്നത്. ഹ്രസ്വദൂര യാത്രക്കാർ പൂർണമായും ഓൺലൈൻ ടാക്‌സികളെയാണ് ആശ്രയിക്കുന്നത്. ദീർഘദൂര സർവിസുകളും ടൂർ പാക്കേജ് ട്രിപ്പുകളുമായി പിടിച്ചു നിൽക്കുകയായിരുന്നു പരമ്പരാഗത ടാക്‌സി സർവിസ് ഏജൻസികൾ. എന്നാൽ, ഡ്രൈവർമാർ സ്വന്തം കാറുകൾ വാങ്ങി ഓൺലൈൻ ടാക്‌സിയിലേക്ക് മാറിയതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു. വാഹനമോടിക്കാൻ ആളെ കിട്ടുന്നില്ലെന്നതാണ് ഇപ്പോൾ ഏജൻസികളുടെ പ്രധാന പ്രശ്‌നം. രണ്ടുവർഷം മുമ്പ് ഏഴുന്നൂറോളം ടാക്‌സി സർവിസ് ഏജൻസികളുണ്ടായിരുന്ന കൊച്ചിയിൽ ഇന്ന് ഇവയുടെ എണ്ണം 120 ആയി ചുരുങ്ങി. ബാക്കിയുള്ളവരൊക്കെ കൊച്ചിയിൽനിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറുകയും ഇതര ജോലികൾ തേടുകയും ചെയ്തു. രണ്ടുവർഷം മുമ്പ് 15 ലക്ഷം വരെ വരുമാനം കിട്ടിയിരുന്ന ട്രാവൽ ഏജൻസികൾക്ക് ഇന്ന് മൂന്ന് ലക്ഷം രൂപയിൽ താെഴയേ വരുമാനമുള്ളൂവെന്ന് നടത്തിപ്പുകാർ പറയുന്നു. യഥാർഥത്തിൽ ദുരിതത്തിലായത് നിത്യചെലവിനായി ഓരോ കാറുമായി സർവിസ് നടത്തുന്നവരാണ്. ഇവരിൽ കൂടുതൽ പേരും 70 വയസ്സുവരെ പ്രായമായവരാണ്. ഓൺലൈൻ ടാക്സി കമ്പനികളുടെ ആകർഷകമായ വാഗ്ദാനങ്ങളാണ് ഡ്രൈവർമാരെ ഓൺലൈനിലേക്ക് മാറാൻ പ്രേരിപ്പിച്ചത്. ട്രിപ് കിട്ടിയാലും ഇല്ലെങ്കിലും കമ്പനി പണം നൽകുമെന്നതാണ് പ്രധാനമായും ആകർഷിച്ചത്. തുടക്കത്തിൽ മാസം 80,000 രൂപ വരെ കിട്ടിയവരുണ്ട്. എന്നാൽ പിന്നീട് ഇത് കുറഞ്ഞുവരുന്ന സാഹചര്യമാണ് കാണുന്നതെന്ന് മേഖലയിലുള്ളവർ പറ‍യുന്നു. സവാരിക്കിെട കാത്തുകിടക്കുന്ന പതിവ് ഇല്ലാത്തതും ഒരു ദിശയിലേക്കുള്ള ഓട്ടം മാത്രം നടത്തുന്നതുമാണ് ഓൺലൈൻ ടാക്സികൾക്ക് വരുമാനമുണ്ടാക്കിക്കൊടുക്കുന്നത്. പരമ്പരാഗത ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർ നഗരത്തിൽ ഇത്തരത്തിൽ ഓൺലൈൻ സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് 'മാധ്യമ'ത്തോട് പറഞ്ഞു. ഓൺലൈൻ ടാക്സികളെ പൂർണമായി എതിർത്ത് മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story