Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിഫ അണ്ടര്‍ 17...

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ഭക്ഷണ, പാനീയങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി

text_fields
bookmark_border
കാക്കനാട്: ഫിഫ അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ കുടിവെള്ളം ഉള്‍പ്പെടെ ഭക്ഷണ സാധനങ്ങള്‍ക്ക് അനുവദനീയമായ പരമാവധി വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാം മോഹന്‍ അറിയിച്ചു. കളി നടക്കുന്ന ദിവസങ്ങളില്‍ പരിശോധന നടത്താന്‍ രണ്ട് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്്. കൂടുതല്‍ വില ഈടാക്കിയാല്‍ 82816 98070, 82816 98059 എന്നീ നമ്പറുകളില്‍ അറിയിച്ചാല്‍ സ്‌ക്വാഡ് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. കൂടുതല്‍ തുകക്ക് വില്‍പന നടത്തുന്ന ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുക്കും. പായ്ക്ക്‌ ചെയ്ത ഭക്ഷണസാധനങ്ങളുടെ യഥാര്‍ഥ വില, ഉല്‍പാദിപ്പിച്ച സ്ഥാപനം, ഉല്‍പാദിപ്പിച്ച തീയതി, കാലാവധി, തൂക്കം എന്നിവയില്ലാതെ വില്‍പന നടത്തിയാല്‍ നടപടിയെടുക്കും. ഡിസംബറില്‍ ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ അനധികൃതമായി വലിയ വിലക്ക് വില്‍പന നടത്തിയ ഭക്ഷണ സാധനങ്ങള്‍ ലീഗല്‍ മെട്രോളജി അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി പിടിച്ചെടുത്തിരുന്നു. പരമാവധി 20 രൂപ വിലയുള്ള ഒരു ലിറ്റര്‍ കുടിവെള്ളം 50 രൂപക്കാണ് സ്റ്റേഡിയത്തില്‍ കളിക്കിടെ വിറ്റിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story