Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാ​രു​ണ്യ​ത്തോടെ...

കാ​രു​ണ്യ​ത്തോടെ അ​പ​ര​നി​ലേ​ക്ക്​ മ​ന​സ്സ്​ തു​റ​ക്കാ​ൻ കഴിയണം- ^കർദിനാൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്

text_fields
bookmark_border
കാരുണ്യത്തോടെ അപരനിലേക്ക് മനസ്സ് തുറക്കാൻ കഴിയണം- -കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് കൊച്ചി: കാരുണ്യത്തി‍​െൻറ മനോഭാവത്തോടെ അപരനിലേക്ക് മനസ്സുകൾ തുറക്കാനും നിസ്വാർഥമായ സാമൂഹികസൃഷ്ടിയിൽ പങ്കാളികളാകാനും നമുക്കു കഴിയണമെന്ന് സി.സി.ബി.ഐ പ്രസിഡൻറ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. കേരള ലത്തീൻ കത്തോലിക്ക സഭയുടെ മിഷൻകോണ്‍ഗ്രസും ബി.സി.സി കണ്‍െവൻഷനും വല്ലാർപാടം മരിയൻ തീർഥാടനകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ മിഷൻ കോണ്‍ഗ്രസിലെ എക്സിബിഷൻ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും നടത്തി. കെ.സി.ബി.സി പ്രസിഡൻറ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷപ്രസംഗം നടത്തി. വത്തിക്കാൻ തിരുസംഘത്തി‍​െൻറ മേധാവി കർദിനാൾ ഡോ. ഫെർണാണ്ടോ ഫിലോനിയുടെ സന്ദേശം കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ വായിച്ചു. തിരുസംഘത്തി‍​െൻറ അഡ്ജങ്ട് സെക്രട്ടറി ആർച്ച്ബിഷപ് ഡോ. പ്രൊട്ടാസെ ദുഗുംബോ, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ എന്നിവർ പ്രസംഗിച്ചു. നേരേത്ത വിശിഷ്ടാതിഥികളെ വല്ലാർപാടം ബസിലിക്ക കവാടത്തിൽനിന്ന് വേദിയിലേക്ക് ആനയിച്ചശേഷം സുൽത്താൻപേട്ട് രൂപത ബിഷപ് ഡോ. പീറ്റർ അബീർ അന്തോണിസാമിയുടെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠയും, കെ.ആർ.എൽ.സി.ബി.സി അൽമായ കമീഷൻ സെക്രട്ടറി ഫാ. വില്യം രാജൻ നയിച്ച പ്രാർഥനാശുശ്രൂഷയും ഉണ്ടായിരുന്നു. സ​െൻറ് തെരേസാസ് കോളജ് ടീം കണ്‍െവൻഷ‍​െൻറ തീം സോംഗ് അവതരിപ്പിച്ചു. വിവിധ സെഷനുകളിൽ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്, കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ഡോ. ചാൾസ് ഡയസ്, ഷെൽട്ടൻ പിൻഹീറോ, സി.ടി.സി സുപ്പീരിയർ ജനറൽ സിസ്റ്റർ ലൈസ, ഷെവലിയർമാരായ പ്രഫ. എബ്രഹാം അറയ്ക്കൽ, ഡോ. പ്രീമൂസ് പെരിഞ്ചേരി, ഡോ. എ.എ ഹെൻട്രി, ഡോ. ടോണി ഫെർണാണ്ടസ്, കെ.വി. തോമസ് എം.പി, എം.എൽ.എമാരായ എസ്. ശർമ, ഹൈബി ഈഡൻ, എ. വിൻസ​െൻറ് എന്നിവരും പങ്കെടുത്തു. പൊന്തിഫിക്കൽ ദിവ്യബലിയിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിമധ്യേ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ വത്തിക്കാൻ സ്ഥാനപതി പാലിയം അണിയിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൃതജ്ഞത പറഞ്ഞു. പങ്കാളിത്തസഭ സുവിശേഷപ്രഘോഷണത്തിനും സാക്ഷ്യത്തിനും എന്ന പ്രമേയത്തെ ആധാരമാക്കി നടക്കുന്ന മിഷൻ കോണ്‍ഗ്രസിൽ മുപ്പതോളം മെത്രാന്മാരും കേരളത്തിലെ 12 ലത്തീൻ രൂപതകളിൽനിന്ന് 3500 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇന്ന് വരാപ്പുഴ, കൊച്ചി, ആലപ്പുഴ, കോട്ടപ്പുറം രൂപതകളിലെ 22 കേന്ദ്രങ്ങളിൽ പ്രതിനിധി സംഗമം നടക്കും. മിഷൻ കോണ്‍ഗ്രസ് നാളെ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story