Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയോഗ കേന്ദ്രം: സമഗ്ര...

യോഗ കേന്ദ്രം: സമഗ്ര അന്വേഷണം വേണമെന്ന് വനിത കമീഷൻ

text_fields
bookmark_border
കൊച്ചി: തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വളരെ ഗൗരവതരമാണെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഇത്തരം സംഭവങ്ങളെക്കുറിച്ച് കമീഷൻ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന അന്വേഷണങ്ങൾക്ക്് നേരിട്ട് നേതൃത്വം നൽകുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു. യോഗ കേന്ദ്രെത്തപ്പറ്റി പൊലീസ് നടത്തുന്ന അന്വേഷണം കൂടുതൽ ഊർജിതമാക്കണം. തെളിവുകൾ ശേഖരിക്കുന്നതിൽ ഒരു പഴുതും ഉണ്ടാകരുത്. പൊലീസ് അന്വേഷണത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അവിടത്തെ അന്തേവാസികളിൽനിന്ന് നേരിട്ട് അനുഭവങ്ങൾ കേൾക്കുമെന്നും അതി​െൻറ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾക്ക് മുൻകൈ എടുക്കുമെന്നും ജോസഫൈൻ പറഞ്ഞു. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യംചെയ്യുന്നതും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതുമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹവും അധികാരികളും ജാഗ്രത പാലിക്കണമെന്നും അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story