Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിനോദസഞ്ചാര...

വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇനി ഭിന്നശേഷി സൗഹൃദം

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാകുന്നു. ഇതിനായി വിനോദ സഞ്ചാര വകുപ്പ് ഒമ്പത് കോടിയുടെ പദ്ധതി തയാറാക്കി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ ഒരുക്കുന്നത്. സംസ്ഥാനത്തെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും സമയബന്ധിതമായി ഭിന്നശേഷി സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം ഡയറക്ടർ പി. ബാലകിരൺ 'മാധ്യമ'ത്തോട് പറഞ്ഞു. ആദ്യഘട്ടത്തിൽ നൂറ് കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം-14, കൊല്ലം--നാല്, പത്തനംതിട്ട-രണ്ട്, ആലപ്പുഴ--എട്ട്, കോട്ടയം-രണ്ട്, ഇടുക്കി--അഞ്ച്, എറണാകുളം--ഏഴ്, തൃശൂർ--10, മലപ്പുറം-13, പാലക്കാട്-10, കോഴിക്കോട്--ഏഴ്, വയനാട്--അഞ്ച്, കണ്ണൂർ -11, കാസർകോട്--രണ്ട് എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽനിന്ന് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളുടെ എണ്ണം. 'തടസ്സരഹിത കേരള ടൂറിസം'എന്ന പേരിലുള്ള പദ്ധതി നടപ്പാകുന്നതോടെ ഭിന്നശേഷിക്കാർക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുഗമമായി കടന്നുചെല്ലാൻ അവസരമൊരുങ്ങും. പദ്ധതിയുടെ ഭാഗമായി കൈവരിയുള്ള റാമ്പ്, ബ്രെയ്ലി ലിപിയിലുള്ള ദിശാസൂചികകൾ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ, ശ്രവണ വഴികാട്ടികൾ എന്നിവ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. ഇവിടെയെത്തുന്നവർക്ക് വീൽചെയർ, വാക്കിങ് സ്റ്റിക്, ക്രട്ചസുകൾ എന്നിവ ലഭ്യമാക്കും. ഇതിന് പുറമെ സംസ്ഥാനത്തെ 24 െഗസ്റ്റ്ഹൗസുകളിലും നാല് യാത്രിനിവാസുകളിലും ലിഫ്റ്റ് ഏർപ്പെടുത്തും. കണ്ണൂർ നിർമിതി കേന്ദ്രത്തി​െൻറ നേതൃത്വത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയാറാക്കിയത്. ഒന്നരവർഷത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം. ഭരണാനുമതി ലഭിച്ചതായും പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇൗ മാസംതന്നെ ആരംഭിക്കുമെന്നും ഡയറക്ടർ അറിയിച്ചു. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കാനുള്ള സാമൂഹികനീതി വകുപ്പി​െൻറ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്നോണമാണ് ടൂറിസം വകുപ്പി​െൻറ പദ്ധതി. ഇത് നടപ്പാകുന്നതോടെ സഞ്ചാരികളുടെ എണ്ണവും ഇൗ മേഖലയിൽനിന്നുള്ള വരുമാനവും വർധിക്കുമെന്നാണ് പ്രതീക്ഷ. --പി.പി. കബീർ--
Show Full Article
TAGS:LOCAL NEWS 
Next Story