Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗത സംഘം...

സ്വാഗത സംഘം രൂപവത്​കരിച്ചു

text_fields
bookmark_border
പള്ളിക്കര: സി.പി.എം കുന്നത്തുനാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപവത്കരിച്ചു. കുമാരപുരത്തുെവച്ച് 22, 23 തീയതികളിലാണ് സമ്മേളനം. യോഗത്തിൽ എൻ.വി. രാജപ്പൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ടി. തോമസ് ഉദ്ഘാടനം ചെയ്തു. എൻ.വി. രാജപ്പൻ അധ്യക്ഷത വഹിച്ചു. കെ.ഐ. മുസ്തഫ, എൻ.എം. അബ്്ദുൽ കരീം, എൻ.വി. വാസു , പി. പി. രാജൻ എന്നിവർ സംസാരിച്ചു. എൻ.വി. രാജപ്പൻ ചെയർമാനായി സ്വാഗതസംഘം രൂപവത്കരിച്ചു. പൊയ്യക്കുന്നം കുടിവെള്ള പദ്ധതി കുടിവെള്ള ൈപപ്പ് സ്ഥാപിക്കുന്നതിൽ അഴിമതിയെന്ന് ആക്ഷേപം കിഴക്കമ്പലം: പൊയ്യക്കുന്നം കുടിവെള്ള പദ്ധതിക്കായി കിഴക്കമ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പൈപ്പുകൾ ജനജീവിതത്തിന് ഭീഷണിയാകുന്നു. വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച ഈ പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. പൊയ്യക്കുന്നം പദ്ധതി പ്രദേശത്തുനിന്ന് വിവിധയിടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പുകൾ ഇടക്കിടെ പൊട്ടുകയാണ്. ഇവ മാറ്റി സ്ഥാപിക്കുന്നതിൽ വൻ അഴിമതി നടന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. കിഴക്കമ്പലം ജങ്ഷനിൽനിന്ന് താമരച്ചാൽ വരെ പൈപ്പുകൾ അശാസ്ത്രീയമായാണ് സ്ഥാപിച്ചിരിക്കുന്നത്. കിഴക്കമ്പലത്തുനിന്ന് വലിയതോടിന് മുകളിലൂടെ പാലത്തിന് സമാന്തരമായി സ്ഥാപിച്ച പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത് ഇത്തരത്തിലാണ്. 400 മി. മീറ്റർ വ്യാസമുള്ള എം.എസ് പൈപ്പാണ് തോടിന് മുകളിലൂടെ കുറുകെ സ്ഥാപിച്ചിരിക്കുന്നത്. ഈ േക്രാസിങ്ങിന് പൈപ്പ് ബ്രിഡ്ജ് പോലും സ്ഥാപിച്ചിട്ടില്ല. പൈപ്പിനെ മണ്ണിൽ ഉറപ്പിച്ചുനിർത്താൻ നിർമിച്ച കോൺക്രീറ്റ് ഫൗണ്ടേഷ​െൻറ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയി ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്. പൈപ്പിനെ താങ്ങിനിർത്തേണ്ട കോൺക്രീറ്റ് ബ്ലോക്കി​െൻറ അടിഭാഗം മണ്ണിൽനിന്ന് വേർപെട്ട് വളരെ ഉയരത്തിൽ തൂങ്ങിനിൽക്കുകയാണ്. താമരച്ചാൽ പാലത്തിന് സമാന്തരമായി പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതും ഇത്തരത്തിലാണ്. സ്വകാര്യ സ്ഥാപനത്തി​െൻറ അനുവാദമില്ലാതെ സ്ഥലം കൈയേറിയാണ് ഇവിടെ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതു ചോദ്യം ചെയ്ത് ഒരു വ്യക്തി കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. കോടികൾ മുടക്കി നടപ്പാക്കുന്ന പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയിലൂടെ ലക്ഷങ്ങളാണ് ഒഴുകിപ്പോകുന്നത്. നിർമാണം പൂർത്തിയാകുംമുമ്പുതന്നെ പൈപ്പുകൾ പലയിടത്തും പൊട്ടുകയാണ്. കഴിഞ്ഞ ദിവസം അച്ചപ്പൻ കവലയിലും പാടത്തിക്കരയിലും പൈപ്പുകൾ പൊട്ടിയിരുന്നു. ഒരാഴ്ച്ച മുമ്പാണ് കിഴക്കമ്പലം ജങ്ഷനിൽ പൈപ്പ് പൊട്ടി ദിവസങ്ങളോളം വെള്ളം പാഴായത്. നേരേത്ത സ്ഥാപിച്ചിരുന്ന പൈപ്പുകൾ നിലവാരം കുറഞ്ഞതായതിനാലാണ് 16 കോടി മുടക്കി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത്. എന്നാൽ ഇതും പെട്ടുകയാണ്. നിലവാരം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചതിനാലാണ് പൈപ്പുകൾ പൊട്ടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പൈപ്പുകൾ പൊട്ടൽ തുടർക്കഥയായതൊടെ റോഡുകളിൽ ചളിയും വെള്ളവും കെട്ടിനിന്ന് വാഹനങ്ങൾക്കോ കാൽനടക്കാർക്കോ സഞ്ചരിക്കാൻപോലും പറ്റാത്ത അവസ്ഥയാണ്. കരാറുകാരനും വാട്ടർ അതാറിറ്റിയിലെ ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാടുകളാണ് പദ്ധതി പൂർത്തീകരണത്തിന് തടസ്സമാകുന്നതെന്നാണ് ആരോപണം. കരാർ നിബന്ധനകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story