Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭയും പൊലീസും...

നഗരസഭയും പൊലീസും അനാസ്‌ഥ തുടരുന്നു; ജലസേചന കനാലിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
ആലുവ: നഗരത്തിൽ ജലസേചന കനാലിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. തോട്ടക്കാട്ടുകര മേഖലയിൽ 24, 25 വാര്‍ഡുകളിലെ ജലസേചന കനാലിലാണ് മാലിന്യം തള്ളിയത്. നാലുമാസത്തിനിടെ ഏഴാം തവണയാണ് മാലിന്യം തള്ളുന്നത്. വ്യാഴാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. കടുങ്ങല്ലൂർ റോഡിൽ വാഹനം നിർത്തിയിട്ടാണ് കനാലിലേക്ക് മാലിന്യം തുറന്നുവിട്ടത്. വെള്ളിയാഴ്ച പുലർച്ച അഞ്ചരയോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ദുർഗന്ധത്തെത്തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് മാലിന്യം കണ്ടെത്തിയത്. വിവരമറിഞ്ഞ് കൗൺസിലർ ശ്യാം പത്മനാഭൻ ഇടപെട്ട് കനാൽ വൃത്തിയാക്കി ക്ലോറിൻ വിതറി. തുടര്‍ സംഭവമായിട്ടും നഗരസഭയും പൊലീസും അനാസ്‌ഥ കാണിക്കുകയാണെന്നും മാലിന്യം തള്ളുന്നതിനെതിരെ നഗരസഭ പൊലീസിൽ പരാതി നൽകാറില്ലെന്നും ആരോപണമുണ്ട്. പൊലീസ് രാത്രി പട്രോളിങ് ഏര്‍പ്പെടുത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ക്യാപ്‌ഷൻ ea53 kanal ആലുവ തോട്ടക്കാട്ടുകരയിലെ ജലസേചന കനാലിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story