Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം പ്രതിഷേധത്തെ...

സി.പി.എം പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയ മെട്രോ സൗന്ദര്യവത്​കരണം പുനരാരംഭിച്ചു

text_fields
bookmark_border
ആലുവ: സി.പി.എം പ്രാദേശികനേതൃത്വത്തി​െൻറ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയ മെട്രോ സൗന്ദര്യവത്കരണം പുനരാരംഭിച്ചു. രണ്ടാഴ്ചയിലേറെ മുടങ്ങിയ സൗന്ദര്യവത്കരണം വെള്ളിയാഴ്ചയാണ് പുനരാരംഭിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സി.പി.എം സമരത്തിൽനിന്ന് പിൻമാറിയത്. എങ്കിലും സി.പി.എം പ്രാദേശിക നേതൃത്വം നടത്തിയ സമരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. പാർട്ടിക്ക് അപമാനമുണ്ടാക്കിയ അനാവശ്യ സമരവുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ സമരത്തെ അനുകൂലിച്ചും എതിർത്തും ഏറ്റുമുട്ടൽ നടക്കുന്നു. സി.പി.എം, - കോൺഗ്രസ് കക്ഷികൾ തമ്മിലാണ് പോര്. ഇതിനിടയിൽ ആവശ്യം നേടിയെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ആലുവ മർച്ചൻറ്സ് അസോസിയേഷൻ. സൗന്ദര്യവത്കരണം നടക്കുന്ന ബൈപ്പാസ് മുതൽ പുളിഞ്ചോട് വരെയുള്ള ഭാഗത്തെ കച്ചവടക്കാർക്ക് വാഹന പാർക്കിങ് സൗകര്യം നിഷേധിക്കരുതെന്നതാണ് ഇവരുടെ ആവശ്യം. സമാനമായ ആവശ്യങ്ങളുമായി സമരം ആരംഭിച്ച സി.പി.എം മുഖ്യമന്ത്രി ഇടപ്പെട്ടതോടെയാണ് തടിയൂരിയത്. കെ.എം.ആർ.എൽ ഓട്ടോ, ടെമ്പോ സ്‌റ്റാൻഡ് അനുവദിച്ചതിനാൽ പിന്മാറുകയാണെന്നാണ് ഇവരുടെ അവകാശവാദം. എന്നാൽ, പൊലീസ് സംരക്ഷണയിൽ നിർമാണം പുനരാരംഭിക്കണമെന്ന നഗരസഭ നിലപാടിനെ തുടർന്നാണ് പിൻമാറിയതെന്നാണ് നഗരസഭയുടെ നിലപാട്. വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറാത്തതിനെ തുടർന്ന് കരാറുകാരൻ ചുരുക്കം ആളുകളെ മാത്രമാണ് കഴിഞ്ഞ ദിവസം ജോലിക്കായി നിർത്തിയിട്ടുള്ളു. സൗന്ദര്യവത്കരണത്തിന് കോട്ടം തട്ടാതെ കച്ചവടക്കാർക്കും മോട്ടോർ തൊഴിലാളികൾക്കും സൗകര്യങ്ങളൊരുക്കുമെന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story