Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസേവ്യര്‍ പുല്‍പാട്ടിന് ...

സേവ്യര്‍ പുല്‍പാട്ടിന് സ്വീകരണം നല്‍കി

text_fields
bookmark_border
ആലുവ: തായിക്കാട്ടുകര ദാറുസ്സലാം ആശ്രയ ചാരിറ്റബിള്‍ ഫോറത്തി‍​െൻറ ആഭിമുഖ്യത്തില്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ . വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, മുന്‍ അധ്യാപകരെ ആദരിക്കല്‍ എന്നിവയും നടന്നു. സ്‌റ്റാന്‍ഡേര്‍ഡ് പോട്ടറീസ് സ്‌കൂള്‍ മുന്‍ അധ്യാപകരായ ശാരദാമണി, ആനി, കുര്യാക്കോസ് എന്നിവരെ ആദരിച്ചു. ഉന്നതവിജയം കരസ്‌ഥമാക്കിയ 24 കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. സേവ്യര്‍ പുല്‍പാട്ട് പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എന്‍.എം.കെ.പി. ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍, ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടന്‍, ബ്ലോക്ക് അംഗം സി.കെ. ജലീല്‍, വാര്‍ഡ് അംഗങ്ങളായ ഫെമീന ഹാരിസ്, ഷൈനി ശിവാനന്ദന്‍, ടി.കെ. ജലീല്‍, റൗഷല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.കെ. അബ്ദുല്‍ ലത്തീഫ് സ്വാഗതവും ട്രഷറര്‍ ടി.കെ. സലാം നന്ദിയും പറഞ്ഞു. ക്യാപ്ഷന്‍ ea55 asraya തായിക്കാട്ടുകര ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് സേവ്യര്‍ പുല്‍പാട്ട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story