Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടത്​ മതേതര കക്ഷികളുടെ ...

'ഇടത്​ മതേതര കക്ഷികളുടെ കൂട്ടായ്​മ അനിവാര്യം'

text_fields
bookmark_border
ആലുവ: കേന്ദ്രസർക്കാറി‍​െൻറ ജനേദ്രാഹ നടപടികൾക്കും രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ ഫാഷിസ്‌റ്റ് ശക്തികളുടെ അതിക്രമത്തിനുമെതിരെ ഇടത്, ജനാധിപത്യ- മതേതര കക്ഷികളുടെ മുന്നേറ്റം അനിവാര്യമാണെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ്. സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡൻറ് ടി.കെ. ഹസൻ അധ്യക്ഷത വഹിച്ചു. അംഗത്വ കാമ്പയിൻ ജനറൽ സെക്രട്ടറി പി.കെ.എ. കരീം, കാസർകോട് ജില്ല പ്രസിഡൻറ് ടി.കെ.പി. മുഹമ്മദ്കുഞ്ഞിന് നൽകി ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന വൈസ് പ്രസിഡൻറുമാരായ എ.എ. ഇസ്മായിൽ ഫൈസി പാലക്കാട്, പി.കെ. മുഹമ്മദ്, ഡോ. എ.ബി. അലിയാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി ടി.എം.എ. ഫാറൂഖ് സഖാഫി സ്വാഗതവും കോഓഡിനേറ്റർ ഡോ. കെ.എസ്. സവാദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story