Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജി.എസ്​.ടി...

ജി.എസ്​.ടി നിരക്കിളവ്​: വില കുറയുന്നവ

text_fields
bookmark_border
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുതുതായി നികുതി ഇളവ് പ്രഖ്യാപിച്ച 27 ഇനങ്ങൾ താഴെ: 1. മാങ്ങ കഷ്ണമാക്കി ഉണക്കിയത് (നേരത്തെയുണ്ടായിരുന്നത് 12ശതമാനം -പുതുക്കിയത് അഞ്ച് ശതമാനം) 2. സാദാ ചപ്പാത്തി/റൊട്ടി (12 ശതമാനം -അഞ്ച് ശതമാനം) 3. കേന്ദ്ര സർക്കാർ അംഗീകരിച്ച പദ്ധതികൾ പ്രകാരം പാവങ്ങൾക്ക് വിതരണം ചെയ്യാൻ കണ്ടെയ്നറുകളിലാക്കിയ ഭക്ഷ്യ വിഭവങ്ങൾ (18 ശതമാനം -അഞ്ച് ശതമാനം) 4. ബ്രാൻഡഡ് അല്ലാത്ത വറപൊരി (12 ശതമാനം -അഞ്ച് ശതമാനം) 5. ബ്രാൻഡഡ് അല്ലാത്ത ആയുർവേദിക്, യൂനാനി, സിദ്ധ, ഹോമിയോപതി മരുന്നുകൾ (12 ശതമാനം -അഞ്ച് ശതമാനം) 6. പോസ്റ്റർ കളർ (28 ശതമാനം -18 ശതമാനം) 7. കുട്ടികൾക്കുള്ള മോഡലിങ് പേസ്റ്റ് (28 ശതമാനം -18 ശതമാനം) 8. പ്ലാസ്റ്റിക് മാലിന്യം, സ്ക്രാപ് (18 ശതമാനം -അഞ്ച് ശതമാനം) 9. റബർ മാലിന്യം, സ്ക്രാപ് (18 ശതമാനം -അഞ്ച് ശതമാനം) 10. ഹാർഡ് റബർ മാലിന്യം, സ്ക്രാപ് (28 ശതമാനം -അഞ്ച് ശതമാനം) 11. പേപർ വേസ്റ്റ്, സ്ക്രാപ് (12 ശതമാനം -അഞ്ച് ശതമാനം) 12. ഡ്യൂട്ടി ക്രെഡിറ്റ് സ്ക്രിപുകൾ (അഞ്ച് ശതമാനം -പൂജ്യം ശതമാനം) 13. മനുഷ്യനിർമിത ഫിലമ​െൻറുകൾ കൊണ്ടുള്ള തയ്യൽ നൂൽ (18 ശതമാനം -12 ശതമാനം) 14. നൈലോൺ, പോളിസ്റ്റർ, അക്രിലിക് പോലുള്ള എല്ലാ സിന്തറ്റിക് ഫിലമ​െൻറ് യാൺ (18 ശതമാനം -12 ശതമാനം) 15. വിസ്കോസ് റയോൺ, കുപ്രേമാണിയം പോലുള്ള കൃത്രിമ ഫിലെമൻറ് യാൺ (18 ശതമാനം -12 ശതമാനം) 16. മനുഷ്യ നിർമിത ഫൈബറുകൾ കൊണ്ടുള്ള തയ്യൽ നൂൽ (18 ശതമാനം -12 ശതമാനം) 17. മനുഷ്യ നിർമിത ഫൈബറുകൾ കൊണ്ടുള്ള യാൺ (18 ശതമാനം -12 ശതമാനം) 18. സാരി (12 ശതമാനം -അഞ്ച് ശതമാനം) 19. മാർബ്ൾ, ഗ്രാനൈറ്റ് എന്നിവ അല്ലാത്തതും 12 ശതമാനം ജി.എസ്.ടിയുള്ളവ അല്ലാത്തതുമായ സമാന ഉൽപന്നങ്ങൾ (28 ശതമാനം -18 ശതമാനം) 20. ഗ്ലാസ് വേസ്റ്റ്, സ്ക്രാപ് (18 ശതമാനം -അഞ്ച് ശതമാനം) 21. ഫയൽ ബൈൻഡർ, ലെറ്റർ ക്ലിപ്, ലെറ്റർ കോർണർ, പേപ്പർ ക്ലിപ്, ഇൻഡെക്സിങ് ടാഗ്, സമാന ഒാഫിസ് ഉപകരണങ്ങൾ, സ്റ്റാപ്ലറുകൾക്കുള്ള സ്റ്റാപിൾ (28 ശതമാനം -18 ശതമാനം) 22. െപ്ലയിൻ ഷാഫ്റ്റ് ബെയറിങ്ങുകൾ (28 ശതമാനം -18 ശതമാനം) 23. 15 എച്ച്.പിയിൽ കൂടാത്ത ഡീസൽ വൈദ്യുതി എൻജിനുകളുടെ ഘടകങ്ങൾ (28 ശതമാനം -18 ശതമാനം) 24. സെൻട്രിഫുഗൽ പമ്പുകൾ, ആഴമുള്ള കുഴൽക്കിണറുകളിലെ ടർബൈൻ പമ്പുകൾ, സബ്മെഴ്സിബ്ൾ പമ്പുകൾ തുടങ്ങിയവയുടെ ഘടകങ്ങൾ (28 ശതമാനം -18 ശതമാനം) 25. ഇ-വെയ്സ്റ്റ് (28 ശതമാനം -18 ശതമാനം) 26. ബയോമാസ് ബ്രിക്കറ്റുകൾ (18 ശതമാനം -അഞ്ച് ശതമാനം) 27. ലീനിയർ ആൽകൈൽ ബെൻസീൻ ഉൽപാദനത്തിനായി നിലനിർത്തുന്ന മുന്തിയ ഇനം മണ്ണെണ്ണക്കു മാത്രമാകും ഇനി ജി.എസ്.ടി.
Show Full Article
TAGS:LOCAL NEWS 
Next Story