Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യം തോട്ടിലേക്ക്; ...

മാലിന്യം തോട്ടിലേക്ക്; ഫ്ലാറ്റ്​ നിര്‍മാതാവിനോട് ഹാജരാകാൻ മനുഷ്യാവകാശ കമീഷന്‍

text_fields
bookmark_border
കാക്കനാട്: ഫ്ലാറ്റ് സമുച്ചയങ്ങളിലെ കക്കൂസ് മാലിന്യം ഇടച്ചിറ തോട്ടിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച പരാതിയില്‍ ഫ്ലാറ്റ് നിര്‍മിച്ച് വിറ്റ ഉടമയോട് ഹാജരാകാന്‍ മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഒലീവ് ഫ്ലാറ്റ് കോംപ്ലക്‌സില്‍നിന്ന് സമീപത്തെ തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ച പരാതിയിലാണ് അടുത്ത സിറ്റിങ്ങില്‍ ബില്‍ഡറോട് ഹാജരാകാന്‍ കമീഷന്‍ നിര്‍ദേശിച്ചത്. മാലിന്യപ്രശ്നം പരിഹരിക്കേണ്ടത് ആരെന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം പ്രശ്നപരിഹാരം കീറാമുട്ടിയാക്കിയിരിക്കുകയാണ്. പാര്‍പ്പിട സമുച്ചയത്തിലെ മുഴുവന്‍ ഫ്ലാറ്റുകളും വില്‍പന നടത്തിയതിനാല്‍ ഫ്ലാറ്റ് നിര്‍മാതാക്കള്‍ പ്രശ്‌നം പരിഹരിക്കാൻ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് താമസക്കാരുടെ പരാതി. ഇപ്പോഴത്തെ ഉടമകളുടെയും താമസക്കാരുടെയും സംഘടനയായ െറസിഡൻറ്സ് അസോസിയേഷനാണ് മാലിന്യസംസ്‌കരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടെതന്നാന്ന് കെട്ടിട നിര്‍മാതാക്കളുടെ വാദം. ഒമ്പത്, 17 നിലകളുള്ള അഞ്ച് ഫ്ലാറ്റിലും 21 വില്ലകളിലുമായി 2000ല്‍പരം ആളുകള്‍ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യം ഇടച്ചിറ തോട്ടിലും പരിസരപ്രദേശങ്ങളിലും നിറഞ്ഞതോടെ പൊറുതിമുട്ടിയ അവസ്ഥയിലാണ് പരിസരവാസികള്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.എന്‍. പ്രതാപ​െൻറ പരാതി പരിഗണിച്ചാണ് മനുഷ്യാവകാശ കമീഷ​െൻറ ഇടപെടല്‍. സ്വീവേജ് പ്ലാൻറ് പുതുക്കിപ്പണിയാന്‍ 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് െറസിഡൻറ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. വിവാഹമോചനക്കേസില്‍ എതിര്‍കക്ഷിയോടൊപ്പം ചേര്‍ന്ന് വഞ്ചിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ ബാര്‍ കൗണ്‍സിലിനോട് അന്വേഷണം നടത്താന്‍ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സൻ പി. മോഹനദാസ് ഉത്തരവിട്ടു. വിവാഹമോചനത്തിന് താൽപര്യമില്ലെന്ന് അറിയിച്ചിട്ടും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് ഭര്‍ത്താവും എതിര്‍ഭാഗം അഭിഭാഷകനും ഭീഷണിപ്പെടുത്തുകയാണെന്ന് പാലാരിവട്ടം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. പുതുവൈപ്പ് എൽ.പി.ജി ടെര്‍മിനലിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചെങ്കിലും മുന്‍ കൊച്ചി ഡി.സി.പിയും ഇപ്പോള്‍ തൃശൂര്‍ റൂറല്‍ എസ്.പിയുമായ യതീഷ് ചന്ദ്രക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നതിനാല്‍ കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിൽ 36 പരാതികളാണ് കമീഷന് മുന്നിലെത്തിയത്. മൂന്ന് കേസ് തീര്‍പ്പാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story