Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂൾ ബസിെൻറ റൂട്ട്...

സ്കൂൾ ബസിെൻറ റൂട്ട് മാറ്റണമെന്ന്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിലേക്ക് വൈപ്പിൻ ഭാഗത്തുനിന്ന് കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ ബസി​െൻറ സ്റ്റാർട്ടിങ് പോയൻറ് എടവനക്കാട്-പഴങ്ങാട് ആക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇതിനായി കുട്ടികളിൽനിന്ന് ഇപ്പോൾ വാങ്ങുന്ന ഫീസ് വർധിപ്പിക്കേണ്ടിവന്നാൽ അക്കാര്യം അസോസിയേഷനുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പറഞ്ഞു. ബസി​െൻറ റൂട്ട് മാറ്റണമെന്നാവശ്യപ്പെട്ട് എട്ട് രക്ഷാകർത്താക്കൾ സമർപ്പിച്ച പരാതിയിലാണ് നടപടി. കേന്ദ്രീയ വിദ്യാലയം ഹാജരാക്കിയ റിപ്പോർട്ടിൽ സ്കൂൾ പി.ടി.എക്കാണ് ബസ് നടത്തിപ്പി​െൻറ ചുമതലയെന്നും ഇതിന് സ്കൂളുമായി ബന്ധമില്ലെന്നും പറയുന്നു. ഇപ്പോൾ ബസ് തിരിക്കുന്ന സ്ഥലത്തുനിന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെടുന്ന സ്ഥലം രണ്ട് കിലോമീറ്റർ അകലെയായതിനാൽ ആവശ്യം അംഗീകരിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾ സ്വകാര്യ ബസിൽ കയറി സ്കൂൾ ബസ് തിരിക്കുന്ന സ്ഥലത്തെത്തണെമന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. എന്നാൽ, റൂട്ടിൽ മാറ്റം വരുത്തിയാൽ ഒമ്പത് കുട്ടികൾക്ക് പ്രയോജനം ചെയ്യുമെന്ന് രക്ഷാകർത്താക്കൾ വാദിച്ചു. കുട്ടികളുടെ രക്ഷാകർത്താക്കൾ രൂപവത്കരിച്ചിരിക്കുന്നതാണ് പി.ടി.എ എന്ന് കമീഷൻ നിരീക്ഷിച്ചു. അസോസിയേഷ​െൻറ പ്രവർത്തനം വഴി ഒരു കുട്ടിക്കും ബുദ്ധിമുട്ടുണ്ടാകരുത്. കുട്ടികൾ സ്വകാര്യ ബസിൽ കയറി സ്കൂൾ ബസ് തിരിക്കുന്ന സ്ഥലത്തെത്തണമെന്ന ന്യായം അനുവദനീയമല്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story