Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടികളോടൊപ്പം...

കുട്ടികളോടൊപ്പം മൈതാനത്തിറങ്ങി ബ്രസീൽ എംബസി ട്രേഡ് ഓഫിസർ

text_fields
bookmark_border
കൊച്ചി: ബ്രസീൽ ടീമിനോട് സാമ്യമുള്ള മഞ്ഞ ജേഴ്സി, വിദ്യാർഥികൾക്ക് നൽകുന്ന മികച്ച ഫുട്ബാൾ പരിശീലനം. ഇന്ത്യയിലെ ബ്രസീൽ എംബസി ട്രേഡ് ഓഫിസർ റൂ സാേൻറാസ് റോഷാ മക്കാർഗോക്ക് കേരള ബ്ലാസ്റ്റേഴ്സ് സ്കൂളിനോടും സംസ്ഥാനത്തോടും ഇഷ്ടം കൂടാനുള്ള കാരണം ഇവയാണ്. മത്സരങ്ങളുടെ ഭാഗമായി കൊച്ചിയിലെ അംബേദ്കർ സ്റ്റേഡിയത്തിലെത്തിയ അദ്ദേഹത്തെ കുട്ടികൾ സ്വീകരിച്ചു. ഫുട്ബാൾ മത്സരങ്ങളിൽ കുട്ടികളുടെ പ്രകടനം വിലയിരുത്താനും കൂടെ പന്തുതട്ടാനും അദ്ദേഹം മടിച്ചില്ല. കേരളത്തിൽ ഫുട്ബാളിന് നൽകുന്ന പിന്തുണയെ റൂ സാേൻറാസ് പ്രശംസിച്ചു. കേരള ബ്ലാസ്റ്റേഴ്സും സ്പോർട്സ് കൗൺസിലും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അടിത്തട്ട് മുതലുള്ള പരിശീലനമാണ് ഇവിടെ ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളോടൊപ്പം ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത അദ്ദേഹം ബ്രസീലി​െൻറ ജേഴ്സി സൗജന്യമായി നൽകി. കൂടാതെ, കൊച്ചിയിലെ ആദ്യ ലോകകപ്പ് മത്സരത്തിൽ കളി കാണാനുള്ള ടിക്കറ്റ് നൽകുകയും ചെയ്തു. ബ്രസീൽ ജേഴ്സിയും കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയും അണിഞ്ഞ രണ്ട് ടീമുകളാക്കി കുട്ടികളുടെ മത്സരം സംഘടിപ്പിച്ചു. കളിയിലുടനീളം നിർദേശങ്ങൾ നൽകിയും പ്രോത്സാഹിപ്പിച്ചും മൈതാനത്ത് റൂ സാേൻറാസും ഒപ്പം കൂടി. മത്സരം മൊബൈലിൽ പകർത്താനും മറന്നില്ല. കൂടെ നിന്ന് സെൽഫിയെടുക്കാൻ വന്ന കുട്ടികളെയും നിരാശരാക്കിയില്ല. രാത്രി ഇരുട്ടിയും കുട്ടികളോടൊപ്പം െചലവഴിച്ച അദ്ദേഹം ആവശ്യമായ സേവനങ്ങൾ വാഗ്ദാനം ചെയ്താണ് മടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story