Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം ബ്രാഞ്ച്​...

സി.പി.എം ബ്രാഞ്ച്​ സമ്മേളനങ്ങൾ പൂർത്തിയാകുന്നു; വിമതപക്ഷത്തിന്​ മുൻതൂക്കം

text_fields
bookmark_border
കൊച്ചി: പാർട്ടി കോൺഗ്രസിന് മുന്നോടിയായി തുടങ്ങിയ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകുന്നു. 2931 ബ്രാഞ്ചുകൾ ഉള്ള ജില്ലയിൽ വിരലിലെണ്ണാവുന്ന ബ്രാഞ്ചുകളുടെ സമ്മേളനം മാത്രമാണ് ഇനി നടക്കാനുള്ളത്. ഇവയെല്ലാം അടുത്ത ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഇൗ മാസം 15ന് ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ സമ്മേളനങ്ങളിലേക്ക് കടക്കണമെന്നാണ് കേന്ദ്ര കമ്മിറ്റി സർക്കുലറിലൂടെ നിർദേശിച്ചിരിക്കുന്നത്. വിമതപക്ഷത്തിന് വ്യക്തമായ മുൻതൂക്കത്തോടെയാണ് ഏറ്റവും താഴെ തട്ടിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകുന്നതെന്നാണ് വിവരം. വിഭാഗീയതമൂലം പത്തോളം ബ്രാഞ്ചുകളിൽ സമ്മേളനം ഇടക്ക് വെച്ച് നിർത്തിെവക്കേണ്ടി വന്നു. പാർട്ടി നിർദേശം മറികടന്നുള്ള വിഭാഗീയ പ്രവർത്തനം സംബന്ധിച്ച് നിരവധി പരാതി കേന്ദ്രനേതൃത്വത്തിനുവരെ ലഭിച്ചിട്ടുമുണ്ട്. പഴയ വി.എസ് പക്ഷക്കാർ, പോളിറ്റ്ബ്യൂറോ അംഗം എം.എ. േബബിയോടും കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് െഎസക്കിനോടും അനുഭാവം പുലർത്തുന്നവർ എന്നിവരെല്ലാം ചേർന്നാണ് പിണറായി പക്ഷക്കാർക്കെതിരെ പ്രതിരോധമുയർത്തുന്നത്. സംസ്ഥാനത്ത് ഒൗേദ്യാഗികപക്ഷം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന ജില്ലയായും എറണാകുളം മാറിയിട്ടുണ്ട്. സംസ്ഥാനത്തെ പാർട്ടിക്ക് ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്ന ജില്ലയാണ് എറണാകുളം. അതുകൊണ്ട് ജില്ല കമ്മിറ്റിയുടെ നിയന്ത്രണം കൈവിടാതെ നോക്കേണ്ടത് പിണറായിപക്ഷക്കാരുടെ അഭിമാനപ്രശ്നമാണ്. ബ്രാഞ്ച് സമ്മേളനങ്ങളിൽ തിരിച്ചടി ഉണ്ടായ സാഹചര്യത്തിൽ അടുത്തഘട്ടമായ ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയത കൂടുതൽ ശക്തമാകാനാണ് സാധ്യത. 20 ഏരിയ കമ്മിറ്റിക്ക് കീഴിൽ 192 ലോക്കൽ കമ്മിറ്റികളാണ് ജില്ലയിൽ ഉള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story