Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഥാപകൽ എട്ടിന്​

കഥാപകൽ എട്ടിന്​

text_fields
bookmark_border
കോതമംഗലം: സമസ്ത കേരള സാഹിത്യപരിഷത്തും സുവർണരേഖയും ചേർന്ന് സംഘടിപ്പിക്കുന്ന കഥാപകൽ ഞായറാഴ്ച് രാവിലെ 10ന് സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബാലചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിക്കും. കെ.എൽ. മോഹനവർമ, വി.ജെ. ജയിംസ്, കെ. രഘുനാഥൻ, ഡോ. ടി.എൻ. വിശ്വംഭരൻ, ബാബു ഇരുമല എന്നിവർ സംസാരിക്കും. ഉച്ചക്കുശേഷം നടക്കുന്ന അനുഭവവിചാരത്തിൽ കെ.എ. സെബാസ്റ്റ്യൻ, എൻ. പ്രദീപ്കുമാർ, എം.ജി. ബാബു, പി.യു. അമീർ എന്നിവർ സംബന്ധിക്കും. ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നിർമാണപ്രവർത്തനങ്ങൾക്ക് കിഫ്ബി അംഗീകാരം കോതമംഗലം: നിയോജക മണ്ഡലത്തിലെ ആദ്യ ഹൈടെക്കായി മാറുന്ന ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നിർമാണപ്രവർത്തനങ്ങൾക്ക് കിഫ്ബി അംഗീകാരം. അഞ്ചുകോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. പദ്ധതി നിർവഹണ ഏജൻസിയായ ഹാബിറ്റാറ്റ് 5.39 കോടി രൂപയുടെ പ്രോജക്ടാണ് സമർപ്പിച്ചിരിക്കുന്നത്. 10 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. അഞ്ചുകോടി സംസ്ഥാന സർക്കാറും ബാക്കി തുക മണ്ഡലത്തിൽ എം.എൽ.എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ കൈറ്റിൽ ഉൾപ്പെടുത്തി വിവിധ ദേശസാത്കൃത ബാങ്കുകൾ, സഹകരണ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ വ്യക്തികൾ എന്നിവരിൽനിന്ന് സ്വരൂപിച്ചും നിർമാണം പൂർത്തിയാക്കും. ഹാബിറ്റാറ്റി​െൻറയും കിറ്റ്കോയുടെയും ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ച് ആൻറണി ജോൺ എം.എൽ.എയുടെ സാന്നിധ്യത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി പുതിയവ നിർമിക്കുകയും ഒരോ കെട്ടിടവും തമ്മിൽ ബന്ധിപ്പിക്കുന്നതിന് നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും ചെയ്യും. ഒരോ നിലയിലും ശൗചാലയങ്ങൾ ഒരുക്കും. എല്ലാ ക്ലാസ് മുറിയും സ്മാർട്ടാക്കും. മാലിന്യസംസ്കരണ പ്ലാൻറ്, ആധുനിക പാചകപ്പുര, ആധുനിക സംവിധാനങ്ങളുള്ള കവാടം, സ്കൂളിനും പൊതുജനത്തിനും ഉപയോഗിക്കാവുന്ന ഓപൺ ഓഡിേറ്റാറിയം, ഷട്ടിൽ, വോളിബാൾ കോർട്ടുകൾ, 4x100 മീറ്റർ സിന്തറ്റിക് ട്രാക്ക് എന്നിവ ഒരുക്കും. 1959 സ്ഥാപിതമായ സ്കൂൾ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ഏട്ട് ഏക്കർ സ്ഥലം സ്കൂളിനുണ്ട്. 1000ൽപരം വിദ്യാർഥികളും അറുപതിലേറെ അധ്യാപകരും നിലവിലുണ്ട്. പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളുടെ അതിർത്തിയിലാണ് സ്കൂൾ നിലകൊള്ളുന്നത്. നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എം.എൽ.എ പറഞ്ഞു. വനം വന്യജീവി േഫാട്ടോ എക്സിബിഷനും ബോധവത്കരണ ക്ലാസും കോതമംഗലം: വനം വന്യജീവി വാരാഘോഷത്തി​െൻറ ഭാഗമായി കോട്ടപ്പടി ഡോട്ട് കോം വാട്സ്ആപ്പ് കൂട്ടായ്മയും താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയും മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഫോട്ടോ എക്സിബിഷനും ബോധവത്കരണ ക്ലാസും മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ മജിസ്ട്രേറ്റ് സുബിത ചിറക്കൽ ഉദ്ഘാടനം ചെയ്യും. മലയാറ്റൂർ ഡി.എഫ്.ഒ രഞ്ജൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story