Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ വ്യവസായം...

കയർ വ്യവസായം ആധുനികവത്​കരിക്കും ^മുഖ്യമന്ത്രി

text_fields
bookmark_border
കയർ വ്യവസായം ആധുനികവത്കരിക്കും -മുഖ്യമന്ത്രി ആലപ്പുഴ: മത്സര വിപണി നിലനിൽക്കുന്ന കയർ വ്യവസായത്തെ ആധുനികവത്കരണത്തിലൂടെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും മറ്റ് സംസ്ഥാനങ്ങളിലേതടക്കമുള്ള സാങ്കേതികവിദഗ്ധരുടെ സേവനവും ഇതിന് ഉപയോഗപ്പെടുത്തും. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഏഴാമത് കയർ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക പരിജ്ഞാനമുള്ള അഭ്യസ്തവിദ്യരായ പുതുതലമുറയുടെ അറിവും കഴിവും ഉപയോഗപ്പെടുത്തി കയര്‍മേഖലയില്‍ വൈവിധ്യവത്കരണവും നവീകരണവും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിസന്ധിമൂലം മറ്റുതൊഴിലുകള്‍ തേടി പോയവരെക്കൂടി തിരികെ കൊണ്ടുവന്ന് കയറി​െൻറ പ്രതാപം തിരിച്ചുപിടിക്കും. യന്ത്രവത്കരണത്തിലൂടെ കയര്‍ മേഖലക്ക് ഊര്‍ജം പകരാനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. കയര്‍ സഹകരണസംഘങ്ങളെ ആധുനിക യന്ത്രവത്കൃത ഫാക്ടറികളാക്കി മാറ്റും. ഇലക്ട്രോണിക് റാട്ടുകളിലേക്ക് തൊഴിലാളികളെ മാറ്റുന്നതിന് പരിശീലനം നൽകും. കയര്‍ സഹകരണസംഘങ്ങള്‍ കാലത്തി​െൻറ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും വിപണിയിലെ ആവശ്യത്തിന് അനുസരിച്ച് വൈവിധ്യപൂർണമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി നിർേദശിച്ചു. ഒന്നര ലക്ഷത്തോളം പേര്‍ പൂർണമായും ലക്ഷത്തോളം പേർ ഭാഗികമായും ഉപജീവനം തേടിയിരുന്ന കേരളത്തി​െൻറ കുത്തകയായിരുന്ന കയർ വ്യവസായത്തിന് 1980കളോടെ ക്ഷീണം സംഭവിച്ചു. തൊണ്ടുകള്‍ തല്ലാനുള്ള യന്ത്രങ്ങള്‍ നിര്‍മിച്ച് തമിഴ്‌നാട് കടന്നുവന്നു. നാളികേര ഉല്‍പാദനത്തിലും അവര്‍ കേരളത്തെ പിന്തള്ളി. കേരളം ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങള്‍ക്കും ചൈനപോലുള്ള വിദേശരാജ്യങ്ങളിലേക്കും അവര്‍ കയറ്റുമതി ചെയ്തു. കയര്‍മേഖലയില്‍ ഇപ്പോള്‍ എഴുപത്തി അയ്യായിരത്തോളം തൊഴിലാളികള്‍ മാത്രമായി ചുരുങ്ങി. കൈത്തറി മേഖലയിലെ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ സംഭരിച്ച് സ്‌കൂള്‍ യൂനിഫോമിന് വിതരണം ചെയ്യുന്ന പദ്ധതി തൊഴിലാളികള്‍ക്ക് 200 ദിവസത്തെയെങ്കിലും തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്. പരമ്പരാഗത കയർ തൊഴിലാളികള്‍ക്ക് 200 ദിവസം തൊഴില്‍ ഉറപ്പാക്കത്തക്കനിലയിൽ 1400 കോടി ചെലവിൽ രണ്ടാം കയര്‍ വ്യവസായ പുനഃസംഘടന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മേളയിലൂടെ 150 കോടിയുടെ വിൽപന ലക്ഷ്യമിടുന്നതായി അധ്യക്ഷത വഹിച്ച ധന-കയർ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് വ്യക്തമാക്കി. ഉൽപാദനത്തിന് 1000 ചകിരി മില്ലുകൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര വിപണി വിപുലമാക്കണമെന്ന് അന്താരാഷ്ട്ര പവിലിയൻ ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story