Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരാധനാലയങ്ങളിൽ...

ആരാധനാലയങ്ങളിൽ വഴിപാടുകളുമായി ദിലീപ്

text_fields
bookmark_border
ആലുവ: ജയിൽമോചിതനായി രണ്ടാംദിവസം ആരാധനാലയങ്ങളിൽ വഴിപാടുകൾ കഴിച്ച് നടൻ ദിലീപ്. ജയിലിൽ കിടക്കവേ മോചനത്തിന് പല നേർച്ചകളും നേർന്നിരുന്നു. അതി​െൻറ ഭാഗമായാണ് ആരാധനാലയങ്ങൾ സന്ദർശിച്ചത്. വ്യാഴാഴ്ച രാവിലെ ആദ്യം ആലുവ തോട്ടക്കാട്ടുകരയിലെ ഗണപതി ക്ഷേത്രത്തിലും തുടർന്ന് മണപ്പുറം മഹാദേവക്ഷേത്രത്തിലും ദർശനം നടത്തി. ആലുവയിലെ പ്രധാന ക്രൈസ്തവ തീർഥാടന കേന്ദ്രമായ എട്ടേക്കർ സ​െൻറ് ജൂഡ് പള്ളിയിലാണ് പിന്നീട് എത്തിയത്. വ്യാഴാഴ്ചയാണ് ഇവിടെ പ്രധാന ആരാധന നടക്കുന്നത്. രാവിലെ 6.45നുതന്നെ എത്തി ദിവ്യബലിയിലും നൊവേനയിലും പങ്കെടുത്ത് വഴിപാടുകൾ നടത്തി നേർച്ചക്കഞ്ഞിയും കുടിച്ച് എേട്ടാടെയാണ് മടങ്ങിയത്. സുഹൃത്തുക്കളായ ജെറോം മൈക്കിൾ, ശരത്ത്, ഏലൂർ ജോർജ് എന്നിവർക്കൊപ്പമാണ്‌ അദ്ദേഹം പള്ളിയിലെത്തിയത്. ക്യാപ്‌ഷൻ ekg51 dileep ആലുവയിലെ പ്രധാന ക്രൈസ്തവ തീർഥാടന കേന്ദ്രമായ എട്ടേക്കർ സ​െൻറ് ജൂഡ് പള്ളിയിൽ പ്രാർഥനക്കെത്തിയ നടൻ ദിലീപ്
Show Full Article
TAGS:LOCAL NEWS 
Next Story