Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒന്നാം വര്‍ഷ ബിരുദ...

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം - 2017

text_fields
bookmark_border
ഒന്നാംവര്‍ഷ ബിരുദ പ്രവേശനം -സ്‌പോട്ട് അഡ്മിഷന്‍ തിരുവനന്തപുരം: ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകള്‍, യു.ഐ.ടി.കള്‍, ഐ.എച്ച്.ആര്‍.ഡി കോളജുകള്‍ എന്നിവിടങ്ങളിലെ 2017-18-ലെ ഒന്നാംവര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഒക്‌ടോബര്‍ ഒമ്പതിന് അതത് കോളജുകളില്‍െവച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 11വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. നിശ്ചിത സമയത്തിനകം ഹാജരാകുന്ന വിദ്യാർഥികളുടെ റാങ്ക്പട്ടിക തയാറാക്കി ഉച്ചക്ക് 12 മുതല്‍ പ്രവേശനം നടത്തുന്നതാണ്. വിദ്യാർഥികള്‍ക്ക് നേരിട്ടോ ചുമതലപ്പെട്ട വ്യക്തി (നോമിനി) മുഖേനയോ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും (ടി.സി ഉള്‍പ്പെടെ) കൈവശമുള്ളവരെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. സംവരണ സീറ്റുകളില്‍ പരിഗണിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ നോണ്‍-ക്രീമിലെയര്‍/ജാതി തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കേണ്ടതാണ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തപക്ഷം അവരെ സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുന്നതല്ല. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുവാന്‍ അധികസമയം അനുവദിക്കുന്നതല്ല. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഗവ., എയ്ഡഡ് കോളജുകളിലെ കോഴ്‌സുകള്‍ ഓപ്ഷനായി നല്‍കിയിട്ടുള്ള വിദ്യാർഥികളെ മാത്രമേ സ്‌പോട്ട് അഡ്മിഷനുവേണ്ടി അതത് കോളജുകളില്‍ പരിഗണിക്കുകയുള്ളൂ. എന്നാല്‍, യു.ഐ.ടികളിലും സ്വാശ്രയ കോളജുകളിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരെ പരിഗണിച്ചശേഷം വരുന്ന ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവരെയും ഓണ്‍ലൈന്‍ അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കാത്തവരെയും മാനേജ്‌മ​െൻറ് േക്വാട്ടയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരെയും പരിഗണിക്കുന്നതാണ്. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 840-രൂപയും ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1525- രൂപയുമാണ് സര്‍വകലാശാല പ്രവേശന ഫീസ്. പ്രവേശനം ലഭിച്ചാല്‍ ഉടന്‍ തന്നെ ഈ ഫീസ് ഒടുക്കേണ്ടതാണ്. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളുെടയും കൈവശം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. പ്രിൻറൗട്ട് ഹാജരാക്കാത്ത ആരെയും പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. സ്‌പോട്ട് അഡ്മിഷനില്‍ പരിഗണിക്കുന്ന ഒഴിവുകളുടെ വിവരം സര്‍വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കും. ഒഴിവുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം മാത്രം അതത് കോളജുകളില്‍ ഹാജരാകേണ്ടതാണ്. ബി.ടെക് സൂക്ഷ്മപരിശോധന സെപ്റ്റംബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (പാര്‍ട്ട് ടൈം റീ-സ്ട്രക്‌ചേഡ്- 2010 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് വേണ്ടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാർഥികള്‍ സൂക്ഷ്മ പരിശോധനക്കായി ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ബി.ടെക് റീവാല്യുവേഷന്‍ സെക്ഷനില്‍ ഒക്‌ടോബര്‍ ആറ് മുതല്‍ 13 വരെയുള്ള പ്രവൃത്തിദിനങ്ങളില്‍ വൈകീട്ട് മൂന്നിനും അഞ്ചിനും ഇടക്കുള്ള സമയത്ത് ഹാജരാകേണ്ടതാണ്. പരീക്ഷ ഫലം 2016 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ (കരിയര്‍ റിലേറ്റഡ്) പ്രെയര്‍ ടു 2013 അഡ്മിഷന്‍ സപ്ലിമ​െൻററി ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബി.എസ്സി ബയോകെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബി.കോം ടാക്‌സ് പ്രൊസീജിയര്‍ ആൻഡ് പ്രാക്ടീസ് പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ www.keralauniversity.ac.in ലഭ്യമാണ്. സൂക്ഷ്മ പരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2017 ഒക്‌ടോബര്‍ 31വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story