Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാള്‍ റണ്‍ റിലേ...

ബാള്‍ റണ്‍ റിലേ -2017ന് സ്വീകരണം നല്‍കി

text_fields
bookmark_border
മൂവാറ്റുപുഴ: ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങളുടെ പ്രചാരണാര്‍ഥം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലി​െൻറ നേതൃത്വത്തില്‍ പാറശ്ശാലയില്‍നിന്ന് തുടങ്ങിയ ബാള്‍ റണ്‍ റിലേ- 2017ന് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി. തൊടുപുഴയില്‍നിന്ന് എത്തിയ ബാള്‍ റണ്‍ റിലേക്ക് മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡ് പരിസരത്തുെവച്ചാണ് സ്വീകരണം നൽകിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജനപ്രതിനിധികളും കായികതാരങ്ങളും പൗരപ്രമുഖരും ഫുട്‌ബാള്‍ പ്രേമികളും ബാള്‍ റണ്‍ റിേലയെ മൂവാറ്റുപുഴ നഗരത്തിലേക്ക് ആനയിച്ചു. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് നഗരം ചുറ്റി നെഹ്റു പാര്‍ക്കില്‍ സമാപിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഫുട്‌ബാള്‍ മത്സര ടീമുകള്‍ക്ക് ജില്ല സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് വി.എ. സക്കീര്‍ ഹുസൈന്‍ സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. തിരുവനന്തപുരം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ഡി. മോഹനന്‍ സംസാരിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ബോര്‍ഡ് അംഗം പി. ശശിധരന്‍ നായര്‍, ദേശീയതാരങ്ങളായ വി.പി. ഷാജി, എം. രാജീവ് കുമാര്‍, ജിജു ജേക്കബ്, ഇന്ത്യന്‍ കോച്ച് ഗീവര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള 30- അംഗ കായികതാരങ്ങളും 30-ഓളം സംഘാടകരും ഉൾപ്പെടുന്നവരാണ് ബാള്‍ റണ്‍ റിലേ സംഘത്തിലുള്ളത്. ഇതോടനുബന്ധിച്ച് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എം.എല്‍.എ ഇലവനും ചെയര്‍പേഴ്സണ്‍ ഇലവനും തമ്മിൽ നടത്തിയ സൗഹൃദ ഫുട്ബാള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ആശ്രമം ബസ് സ്റ്റാൻഡിൽ 17- വയസ്സ് വരെയുള്ളവരുടെ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story