Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ലാബ് തകർന്നു;...

സ്ലാബ് തകർന്നു; റെയിൽവേ നടപ്പാലം അപകട ഭീഷണിയിൽ

text_fields
bookmark_border
സ്ലാബ് തകർന്നു; റെയിൽവേ നടപ്പാലം അപകട ഭീഷണിയിൽ ആലുവ: പെരിയാറിന് കുറുകെയുള്ള റെയിൽവേ നടപ്പാലത്തിൽ അപകട ഭീഷണി. നഗരത്തിൽനിന്ന് തുരുത്ത് ഗ്രാമത്തിലേക്കുള്ള പാലത്തിലെ സ്ലാബ് തകർന്നു. ആലുവ ഭാഗത്തുനിന്ന് പതിമൂന്നാമത്തെ സ്ലാബാണ് തകർന്നത്. ഇതിൽ ചവിട്ടിയാൽ കാൽനടക്കാർ പുഴയിൽ വീഴാൻ ഇടയുണ്ട്. സ്ലാബ് തകർന്നിട്ട് ഒരാഴ്ചയോളമായി. തുരുത്തിൽനിന്ന് നഗരത്തിലേക്കുള്ള എളുപ്പവഴിയാണ് നടപ്പാലം. വിദ്യാർഥികളടക്കം നിരവധി ആളുകളാണ് നിത്യേന പാലം ഉപയോഗിക്കുന്നത്. കാലപ്പഴക്കം ഏറെയുള്ള പാലം അറ്റകുറ്റപ്പണി നടത്തുന്നതിൽ അനാസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ക്യാപ്‌ഷൻ ea53 nadapalam പെരിയാറിന് കുറുകെ റെയിൽവേ നടപ്പാലത്തിലെ സ്ലാബ് തകർന്നനിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story