Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഭ്യന്തര വിപണിയിലെ...

ആഭ്യന്തര വിപണിയിലെ അനുകൂല സാഹചര്യം മുതലാക്കണമെന്ന് കയർ സെമിനാർ

text_fields
bookmark_border
ആലപ്പുഴ: കയറുല്‍പന്നങ്ങള്‍ക്ക് ഇന്ത്യന്‍ ആഭ്യന്തര വിപണിയിലുള്ള അനുകൂല സാഹചര്യങ്ങളും വര്‍ധിച്ച ആവശ്യവും മുതലാക്കാന്‍ നടപടികള്‍ വേണമെന്ന് കയര്‍ കേരളയോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കയറി​െൻറ ആഭ്യന്തരവിപണി മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട തന്ത്രങ്ങളെപ്പറ്റിയാണ് മേഖലയിലെ വിദഗ്ധര്‍ പങ്കെടുത്ത സെമിനാര്‍ ചര്‍ച്ച ചെയ്തത്. കേരളത്തിലെ കയര്‍ തൊഴിലാളികള്‍ പരിചയസമ്പന്നരാണ്. അതുകൊണ്ടുതന്നെ ഏറെ ഗുണമേന്മയുള്ള ഉല്‍പന്നങ്ങളാണ് ഇവിടെയുണ്ടാകുന്നത്. ഇന്ത്യയിലാകട്ടെ കയറുല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുമാണ്. അവരിലേക്ക് ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ എത്തിക്കാനുള്ള മാര്‍ഗങ്ങൾ വേണം. കയര്‍ ഭൂവസ്ത്രം, പി.വി.സി ടഫ്റ്റഡ് യൂനിറ്റുകള്‍ തുടങ്ങിയവക്ക് പ്രാമുഖ്യം കൊടുക്കണം. നിലവില്‍ വ്യത്യസ്ത സ്ഥാപനങ്ങള്‍ക്കുകീഴില്‍ പലതരത്തില്‍ ബ്രാന്‍ഡ് ചെയ്യുന്ന കയര്‍ ഉല്‍പന്നങ്ങളെ കേരളത്തി​െൻറ കയറുല്‍പന്നമെന്ന നിലയില്‍ ഒറ്റ ബ്രാന്‍ഡാക്കി വിപണിയില്‍ എത്തിക്കണം. നിലവില്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന തൊണ്ടി​െൻറ അഞ്ചു ശതമാനം മാത്രമാണ് കയറുണ്ടാക്കാൻ ഉപയോഗിക്കപ്പെടുന്നത്. ബാക്കി മുഴുവനും പാഴാകുന്നു. കേരളത്തിന് ആവശ്യമുള്ള ചകിരിയുടെ 10 ശതമാനം മാത്രമാണിത്. കുടുംബശ്രീപോലുള്ള സംവിധാനങ്ങളിലൂടെ വീടുകളില്‍നിന്ന് തൊണ്ട് സംഭരിച്ച് വികേന്ദ്രീകൃതവും യന്ത്രവത്കൃതവുമായ തൊണ്ടുതല്ലല്‍ കേന്ദ്രങ്ങളിലൂടെ നാരുകളാക്കി മാറ്റിയാല്‍ കയര്‍മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധിയായ ചകിരിയുടെ ക്ഷാമം പരിഹരിക്കാനാകുമെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തി. ഡെലോയിറ്റ് കണ്‍സള്‍ട്ടൻറ് അജിത് മത്തായി വിഷയം അവതരിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ജയന്‍ ജോസ് തോമസ് അധ്യക്ഷത വഹിച്ചു. എഫ്.ഐ.സി.ഇ.എ ചെയര്‍മാന്‍ വിവേക് വേണുഗോപാല്‍ മോഡറേറ്ററായിരുന്നു. കൊല്‍ക്കത്ത ഐ.ഐ.എമ്മിലെ റിട്ട. പ്രഫസർ സുശീല്‍ ഖന്ന, ഫോംമാറ്റിങ്സ് എം.ഡി ഡോ. എസ്. രത്നകുമാര്‍, കയര്‍ കോര്‍പറേഷന്‍ മാര്‍ക്കറ്റിങ് അഡ്വൈസര്‍ ജി.എന്‍. നായര്‍, വി.ആര്‍. പ്രസാദ് (ടി.എം.സി.സി), കെ.ജെ. ഡെന്നിസ് (ഡി.സി മില്‍സ്), കയര്‍ കോര്‍പറേഷന്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടൻറ് ജിതേന്ദ്ര പാണ്ഡെ, ഝാര്‍ഖണ്ഡ് ക്രാഫ്റ്റ് സി.ഇ.ഒ രേണുക ജി. പണിക്കര്‍, കെ.എസ്‌.സി.എം.എം.സി ചെയര്‍മാന്‍ കെ. പ്രസാദ്, കയര്‍ ഡയറക്ടര്‍‌ എന്‍. പദ്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. ആടുവളർത്തൽ പരിശീലനം ആലപ്പുഴ: വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളർത്തൽ േപ്രാത്സാഹിപ്പിക്കാൻ മാവേലിക്കര എ.എച്ച് സ​െൻറർ മുഖേന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായുള്ള നാലുദിവസത്തെ പരിശീലനം ആരംഭിച്ചു. ഹോട്ടൽ വൃന്ദാവനം ഇൻറർനാഷനലിൽ നടക്കുന്ന ക്ലാസ് ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷ് അധ്യക്ഷത വഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പി.സി. സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. കൗൺസിലർ ജി. ലത, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. വിനു, വെറ്ററിനറി സർജൻമാരായ ഡോ. ബി. സന്തോഷ്കുമാർ, ഡോ. എസ്.ജെ. ലേഖ, ഡോ. കെ. സനൂജ, ഡോ. ആർ. ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story