Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭ ജീവനക്കാരുടെ...

നഗരസഭ ജീവനക്കാരുടെ സസ്പെൻഷൻ റദ്ദാക്കി

text_fields
bookmark_border
ആലപ്പുഴ: ലേക് പാലസ് റിസോർട്ടി​െൻറ നാല് ഫയലുകൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട നാല് ജീവനക്കാരുടെ നടപടി റദ്ദാക്കി. നഗരസഭ ഉദ്യോഗസ്ഥരായ ആർ. പ്രശാന്ത്, സി.എം. സുജ, കെ.എസ്. ഗീവർഗീസ്, പി.സി. മോളി എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. തുടർന്ന് കേരള മുനിസിപ്പൽ കോർപറേഷൻ സർവിസ് യൂനിയ​െൻറ നേതൃത്വത്തിൽ ജീവനക്കാർ സമരം ആരംഭിച്ചിരുന്നു. സമരം ഒത്തുതീർപ്പാക്കുന്നതി​െൻറ ഭാഗമായി നഗരസഭ ചെയർമാൻ തോമസ് ജോസഫ് യൂനിയൻ ഭാരവാഹികളുമായി വ്യാഴാഴ്ച ചർച്ച നടത്തിയിരുന്നു. നഗരസഭ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് ജീവനക്കാരുടെ സസ്പെൻഷൻ നടപടി റദ്ദാക്കിയതായി ചെയർമാൻ അറിയിക്കുകയായിരുന്നു. തുടർന്ന് യൂനിയ​െൻറ നേതൃത്വത്തിൽ ജീവനക്കാർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജി. സിക്സ്റ്റസ്, യൂനിയൻ സെക്രട്ടറി വി. സജീവ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story