Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫുട്ബോൾ ടൂർണമെൻറ്:...

ഫുട്ബോൾ ടൂർണമെൻറ്: റിഫൈനറി സ്​കൂളിനും ഹോളിേക്രാസിനും വിജയം

text_fields
bookmark_border
കൊച്ചി: തേവര എസ്.എച്ച് പബ്ലിക് സ്കൂളിൽ നടക്കുന്ന റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് ഫുട്ബാൾ ടൂർണമ​െൻറിലെ ജൂനിയർ ബോയ്സ് വിഭാഗത്തിൽ കൊച്ചിൻ റിഫൈനറി സ്കൂളിനും ഹോളിേക്രാസ് കോൺവ​െൻറ് സ്കൂളിനും മികച്ച വിജയം. കളമശ്ശേരി സ​െൻറ് പോൾസ് ഇൻറർനാഷനൽ സ്കൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3നാണ് റിഫൈനറി സ്കൂൾ തോൽപിച്ചത്. ഇരു പകുതികളിലും ആരും ഗോളടിക്കാത്തതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഡൗൺ പബ്ലിക് സ്കൂളിനെ ഇ.എം അശ്വി​െൻറ ഹാട്രിക് മികവിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഹോളി േക്രാസ് സ്കൂൾ പരാജയപ്പെടുത്തിയത്. മറ്റു മത്സരങ്ങളിൽ വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂൾ മട്ടാഞ്ചേരി ആസിയഭായി സ്കൂളിനെയും (3-1), കാമ്പയിൻ സ്കൂൾ മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയത്തെയും (1-0) തോൽപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story