Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാട്ടനിരക്ക്​: ആരോപണം ...

പാട്ടനിരക്ക്​: ആരോപണം അടിസ്​ഥാനരഹിതം ^തുറമുഖ ട്രസ്​റ്റ്​

text_fields
bookmark_border
പാട്ടനിരക്ക്: ആരോപണം അടിസ്ഥാനരഹിതം -തുറമുഖ ട്രസ്റ്റ് കൊച്ചി: കൊച്ചി തുറമുഖ ട്രസ്റ്റിന് കീഴിലെ സ്ഥലത്തി​െൻറ പാട്ടനിരക്ക് അമിതമായി വർധിപ്പിച്ചെന്ന ലീസ് ഹോൾഡേഴ്സ് അസോസിയേഷ​െൻറ ആരോപണം അടിസ്ഥാനരഹിതമെന്ന് ട്രസ്റ്റ് അധികൃതർ. തുറമുഖവുമായി ബന്ധപ്പെട്ട് ചരക്ക് ഗതാഗതം നടത്തുന്നവർക്ക് ആവശ്യമെങ്കിൽ സ്ഥലം നൽകാൻ തടസ്സമില്ലെന്നും അവർ അറിയിച്ചു. നിരക്ക് കൂട്ടിയതിനാൽ പലരും വല്ലാർപാടത്തേക്കും മറ്റും പ്രവർത്തനം മാറ്റിയെന്ന പ്രചാരണവും ശരിയല്ല. നിലവിലെ നിരക്ക് അഞ്ചുവർഷത്തിനുശേഷം കഴിഞ്ഞ വർഷമാണ് 5.47 ശതമാനം വർധിപ്പിച്ചത്. വ്യവസ്ഥാപിത മാർഗങ്ങൾ അനുസരിച്ചായിരുന്നു ഇൗ നടപടി. ട്രസ്റ്റി​െൻറ സ്ഥലം കുറഞ്ഞ നിരക്കിൽ പാട്ടത്തിനെടുത്തശേഷം കൂടിയ നിരക്കിൽ മറിച്ച് പാട്ടത്തിന് നൽകുകയും അതി​െൻറ ഫലം ട്രസ്റ്റിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇങ്ങനെ മറിച്ച് പാട്ടത്തിന് നൽകുന്നതിന് നികുതി ഏർപ്പെടുത്തിയത് ചിലർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയതാണ് ദുഷ്പ്രചാരണത്തിന് കാരണം. ട്രസ്റ്റി​െൻറ പാട്ടക്കാരിൽനിന്ന് പാട്ടത്തിനെടുക്കുന്നവർക്കും ആവശ്യമായ സൗകര്യം ലഭ്യമാക്കുമെന്നും ഇതിന് അനുയോജ്യമായ 334 ഏക്കർ സ്ഥലം കൈവശമുണ്ടെന്നും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story