Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅണ്ടര്‍-17 ലോകകപ്പ്:...

അണ്ടര്‍-17 ലോകകപ്പ്: മെട്രോ സര്‍വിസ് ദീര്‍ഘിപ്പിച്ചു

text_fields
bookmark_border
കൊച്ചി: അണ്ടര്‍-17 ലോകകപ്പ് ഫുട്ബാൾ കാണാനെത്തുന്നവരുെട സൗകര്യാര്‍ഥം മത്സര ദിവസങ്ങളില്‍ കൊച്ചി മെട്രോയുടെ സര്‍വിസ് സമയം ദീര്‍ഘിപ്പിച്ചു. കൊച്ചിയില്‍ ഗ്രൂപ് മത്സരങ്ങള്‍ നടക്കുന്ന ഒക്‌ടോബര്‍ 7, 10, 13 തീയതികളിലും പ്രീ-ക്വാര്‍ട്ടര്‍ മത്സരം നടക്കുന്ന 18നും രാത്രി 10നുശേഷവും മെട്രോ സര്‍വിസുണ്ടാവും. ഈ ദിവസങ്ങളില്‍ അവസാന സ്റ്റേഷനായ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍നിന്ന് രാത്രി 11.45നായിരിക്കും ആലുവയിലേക്ക് അവസാന സർവിസ്. ആലുവയില്‍നിന്ന് മഹാരാജാസ് ഗ്രൗണ്ടിലേക്ക് രാത്രി 11നും ട്രെയിന്‍ പുറപ്പെടും. ഇതിനുപുറമെ, രാത്രി ഒമ്പതിന് സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കെ.എം.ആര്‍.എല്‍ ആലോചിക്കുന്നുണ്ട്. കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ രാത്രി ഏഴിനുശേഷം സ്റ്റേഷന് പുറത്ത് പ്രത്യേകം സജ്ജീകരിക്കുന്ന കൗണ്ടറുകളില്‍ വഴി മാത്രമായിരിക്കും ടിക്കറ്റ് വില്‍പന. ഇരുഭാഗത്തേക്കുമുള്ള യാത്രക്ക് മുന്‍കൂർ ടിക്കറ്റുകള്‍ എടുക്കാനുള്ള സൗകര്യവും എല്ലാ സ്റ്റേഷനിലും ഒരുക്കിയിട്ടുണ്ടെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story