Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിഷൻ കോൺഗ്രസ്​...

മിഷൻ കോൺഗ്രസ്​ ബി.സി.സി കൺവെൻഷന് ഇന്ന് തുടക്കം

text_fields
bookmark_border
കൊച്ചി: കേരള ലത്തീൻസഭയുടെ മിഷൻ കോൺഗ്രസ് -ബി.സി.സി. കൺവെൻഷന് ഇന്ന് വല്ലാർപാടം ദേശീയ മരിയൻ തീർഥാടനകേന്ദ്രത്തിൽ തുടക്കമാകും. രാവിലെ 10.10ന് സി.സി.ബി.ഐ പ്രസിഡൻറ് കർദിനാൾ ഓസ്വാൾഡ് േഗ്രഷ്യസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സിയുടെയും കെ.ആർ.എൽ.സി.സിയുടെയും പ്രസിഡൻറ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും. ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാേത്രാ അനുഗ്രഹപ്രഭാഷണം നടത്തും. കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സിബിഷ​െൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. സീറോ മലബാർ സഭയെ പ്രതിനിധാനംചെയ്ത് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ബിഷപ് ജോഷ്വാ മാർ ഇത്തിയോസ് എന്നിവർ ആശംസ പ്രസംഗം നടത്തും. കേരള ലത്തീൻ സഭയിലെയും ഇതരസംസ്ഥാനങ്ങളിൽ നിന്നുമടക്കം മുപ്പതോളം ബിഷപ്പുമാരാണ് മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story