Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടികവർഗ വിഭാഗങ്ങളെ...

പട്ടികവർഗ വിഭാഗങ്ങളെ അവഗണിക്കുന്നു ^ആദി ദ്രാവിഡ സാംസ്കാരിക സഭ

text_fields
bookmark_border
പട്ടികവർഗ വിഭാഗങ്ങളെ അവഗണിക്കുന്നു -ആദി ദ്രാവിഡ സാംസ്കാരിക സഭ കളമശ്ശേരി: നഗരസഭ പരിധിയിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗങ്ങളെ ഭരണാധികാരികൾ കാലങ്ങളായി അവഗണിക്കുകയാണെന്ന് ആദി ദ്രാവിഡ സാംസ്കാരിക സഭ പറഞ്ഞു. കളമശ്ശേരി നഗരസഭ പരിധിയിൽ ഏകദേശം 80 പട്ടികവർഗ കുടുംബങ്ങളാണ് താമസിക്കുന്നത്. പട്ടികവർഗക്കാരുടെ ടി.എസ്.പി പ്രത്യേക ഫണ്ട് ഇതുവരെ ഈ വിഭാഗങ്ങൾക്ക് നൽകുന്നില്ല. ഇത് ഭരണഘടന വിരുദ്ധവും മനുഷ്യാവകാശധ്വംസനവും ആണ്. ഈ ആവശ്യം ഉന്നയിച്ച് സമരം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക സഭ മധ്യമേഖല സെക്രട്ടറി കെ. സോമൻ അറിയിച്ചു. വൈദ്യുതി മുടക്കം ഏലൂർ: ഇലക്ടിക്കൽ സെക്ഷൻ പരിധിയിലെ പുതിയ റോഡിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കൂട്ട ഓട്ടം കളമശ്ശേരി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന് ആവേശം പകരാൻ വിവിധ സംഘടനകളിലെ ഫുട്ബാൾ പ്രേമികൾ കളമശ്ശേരിയിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ എട്ടിന് സൗത്ത് കളമശ്ശേരിയിൽനിന്ന് ടോൾ ജങ്ഷൻ വരെയാണ് ഓട്ടം. എലൈറ്റ് സോക്കർ ക്ലബ്, കേരള നേച്ചർ െപ്രാട്ടക്ഷൻ ഫോറം, ഗുഡ് ഫെല്ലാസ് എഫ്.സി എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ട ഓട്ടം സംഘടിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story