Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറുപത് കാരിയെ...

അറുപത് കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
കോതമംഗലം: വീട്ടിൽ അതിക്രമിച്ച് കയറി . നേര്യമംഗലം മാനേക്കക്കുടിയിൽ വീട്ടിൽ പൂണ്ടൻ രവി എന്ന രവിയെയാണ് (55) ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 26ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഉറങ്ങിക്കിടന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കുതറി മാറിയ വീട്ടമ്മ വീടുപണിക്കായി വീടി​െൻറ അകത്ത് സൂക്ഷിച്ചിരുന്ന പാറ മണൽ പൊടി പ്രതിയുടെ കണ്ണിൽ എറിഞ്ഞ് രക്ഷപ്പെട്ട് അയൽ വീട്ടിൽ അഭയം തേടി. ഊന്നുകൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി സമീപത്തെ വനത്തിൽ ഒളിവിൽ പോവുകയായിരുന്നു. ഇവിടെ െവച്ച് കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടയിൽ കാലിന് മുറിവ് പറ്റി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ ബുധനാഴ്‌ച അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി. ഇഞ്ചത്തൊട്ടി വനത്തിൽ കൊമ്പനാന ചെരിഞ്ഞ നിലയിൽ കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റേഞ്ചി​െൻറ പരിധിയിൽ ഇഞ്ചത്തൊട്ടി വനത്തിൽ കൊമ്പനാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പെരിയാർ തീരത്തു വരുന്ന ഇഞ്ചതൊട്ടി മുനിപ്പാറ പ്ലാേൻറഷന് സമീപം വ്യാഴാഴ്ച രാവിലെയാണ് പതിനഞ്ച് വയസ്സ് പ്രായമുള്ള ആനയെ ചെരിഞ്ഞ നിലയിൽ വനപാലകർ കണ്ടെത്തിയത്. ഇവർ അറിയിച്ചതനുസരിച്ച് മൂന്നാർ ഡി.എഫ്.ഒ നരേന്ദ്ര ബാബുവി​െൻറ നേതൃത്വത്തിൽ റേഞ്ച് ഓഫിസർ എം.എസ്. സുജീന്ദ്രനാഥ്, ഡെപ്യൂട്ടി റേഞ്ചർ ആർ.സോമൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് എത്തി പരിശോധനകൾ പൂർത്തിയാക്കി. തേക്കടിയിൽ നിന്നെത്തിയ അസി.വൈൽഡ്‌ ലൈഫ് ഓഫിസർ അബ്ദുൽ ഫത്താഹി​െൻറ നേതൃത്വത്തിൽ പോസ്റ്റ്േമാർട്ടം നടത്തി ജഡം വനത്തിൽ തന്നെ സംസ്കരിച്ചു. എരണ്ട കെട്ടാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊമ്പുകൾ പൂർത്തിയാക്കി തിരുവനന്തപുരത്ത് വനംവകുപ്പ് ആസ്ഥാനത്തെത്തിക്കുമെന്നും ഡി.എഫ്.ഒ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story