Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിൽ സുരക്ഷ: ...

തൊഴിൽ സുരക്ഷ: പ്രതിഷേധക്കാറ്റായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്​മ

text_fields
bookmark_border
കോഴിക്കോട്: തൊഴിൽ സുരക്ഷ ഉറപ്പാക്കണെമന്നാവശ്യപ്പെട്ടും ജോലിക്കിടെ മലയാള മനോരമ റിപ്പോർട്ടർ ടി.ഡി. ദിലീപിനെ ക്രൂരമായി മർദിച്ചവർക്കെതിരെ പൊലീസ് ദുർബല വകുപ്പുകൾ ചുമത്തിയതിനെതിരെയും മാധ്യമപ്രവർത്തകരുടെ പ്രതിഷേധക്കൂട്ടായ്മ. കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. ചരിത്ര പണ്ഡിതൻ ഡോ. എം.ജി.എസ്. നാരായണൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകർക്കെതിരായ മർദനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം നിലനിൽക്കുന്നുവെന്നതി​െൻറ ഉദാഹരണമാണ് ഈ പ്രതിഷേധെമന്ന് എം.ജി.എസ് കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ കേസ് ദുർബലപ്പെടുത്തിയതോെട സിറ്റി പൊലീസ് കമീഷണർക്കും ഉത്തരമേഖല ഡി.ജി.പിക്കും നിയമത്തെക്കുറിച്ച് വിവരമില്ലെന്ന് തെളിഞ്ഞതായി ബി.ജെ.പി നേതാവ് അഡ്വ. പി.എസ്. ശ്രീധരൻ പിളള അഭിപ്രായപ്പെട്ടു. പൊലീസി​െൻറ ധിക്കാരമാണ് പ്രതിഫലിക്കുന്നെതന്നും അദ്ദേഹം പറഞ്ഞു. ഭരണക്കാരുടെ പോഷക സംഘടനയായി പൊലീസ് മാറിെയന്ന് കൽപറ്റ നാരായണൻ പറഞ്ഞു. പൊലീസ് പണത്തിന് കീഴടങ്ങിെയന്നും അവരുടേത് ദുഃസ്വാന്ത്ര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതിക്കുവേണ്ടി ഉച്ചരിക്കപ്പെട്ട ഒരു വാക്കുപോലും വെറുതെയാവാൻ പാടില്ലെന്നും ജനപക്ഷത്ത് നിൽക്കുന്നവർ ആക്രമിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും കെ.ഇ.എൻ കുഞ്ഞഹമ്മദ് പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും അനുഭാവം പ്രകടിപ്പിച്ച് സമരപ്പന്തലിെലത്തി. രാജ്യത്ത് മാധ്യമപ്രവർത്തകർക്കുനേരെയുള്ള അക്രമം വർധിച്ചുവരുകയാെണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് കമാൽ വരദൂർ അധ്യക്ഷതവഹിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ, സെക്രട്ടറി സി. നാരായണൻ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, യുവമോർച്ച സംസ്ഥാന എക്സിക്യൂട്ടിവ് അംഗം റീനീഷ്, എം.ഇ. എസ് ജില്ല പ്രസിഡൻറ് സി.ടി. സക്കീർഹുസൈൻ, കെ.ജി. പങ്കജാക്ഷൻ, ഹരിദാസൻ പാലയിൽ, വിനോദ് മേക്കോത്ത് തുടങ്ങിയവർ സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ ജില്ല സെക്രട്ടറി എൻ. രാജേഷ് സ്വാഗതവും നിയുക്ത െസക്രട്ടറി വിപുൽ നാഥ് നന്ദിയും പറഞ്ഞു. മാധ്യമപ്രവർത്തകർ നഗരത്തിൽ പ്രകടനവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story