Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആവശ്യം അംഗീകരിക്കുംവരെ ...

ആവശ്യം അംഗീകരിക്കുംവരെ സമരം ^മർച്ചൻറ്​സ് അസോസിയേഷൻ

text_fields
bookmark_border
ആവശ്യം അംഗീകരിക്കുംവരെ സമരം -മർച്ചൻറ്സ് അസോസിയേഷൻ ആലുവ: മെട്രോ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ച ആവശ്യം അംഗീകരിക്കുംവരെ സമരം തുടരുമെന്ന് മർച്ചൻറ്സ് അസോസിയേഷൻ അറിയിച്ചു. സ്‌ഥാപനങ്ങൾക്ക്‌ മുന്നിൽ വാഹന പാർക്കിങ് സൗകര്യം ഒരുക്കണം. മുനിസിപ്പൽ മാർക്കറ്റിൽ പണി നടത്തുന്നതിന് മേൽപാലത്തിന് താഴെ താൽക്കാലികമായി സ്ഥാപിച്ച സ്റ്റാൾ ഉടമകൾക്ക് നൽകണം. അല്ലാത്തപക്ഷം സമരത്തിൽനിന്ന് പിന്മാറില്ലെന്നും പ്രസിഡൻറ് ഇ.എം. നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ എന്നിവർ അറിയിച്ചു. എന്നാൽ, ദേശീയപാതയോരം കൈയേറി വാഹന പാർക്കിങ് നടത്തുന്ന സ്‌ഥാപനങ്ങളെ സഹായിക്കാനാണ് അസോസിയേഷൻ അനാവശ്യ സമരം നടത്തുന്നതെന്ന് ചില വ്യാപാരികൾ ആരോപിക്കുന്നു. മാർക്കറ്റ് പണി നീളുന്നതുമൂലം ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്കായി സി.പി.എം, മർച്ചൻറ്‌സ് അസോസിയേഷൻ എന്നിവ രംഗത്തെത്തിയിട്ടില്ലെന്നും ഇവർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story