Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളത്തിൽ വർഗീയ ചളി...

കേരളത്തിൽ വർഗീയ ചളി ഉറക്കാതെ ജനങ്ങൾ ഉറപ്പുവരുത്തും ^പീപ്​ൾസ്​ ഡെമോക്രസി

text_fields
bookmark_border
കേരളത്തിൽ വർഗീയ ചളി ഉറക്കാതെ ജനങ്ങൾ ഉറപ്പുവരുത്തും -പീപ്ൾസ് ഡെമോക്രസി ന്യൂഡൽഹി: കേരളസമൂഹത്തിൽ വർഗീയ ചളി ഉറക്കാതെ കേരളത്തിലെ ജനങ്ങൾ ഉറപ്പുവരുത്തുമെന്ന് സി.പി.എം മുഖപത്രമായ പീപ്ൾസ് ഡെമോക്രസി. കേരളത്തിൽ താൻ സൃഷ്ടിക്കുന്ന വർഗീയ ചളിയിൽ ബി.ജെ.പിയുടെ താമര വിരിയുമെന്നാണ് അമിത് ഷായുടെ പ്രതീക്ഷ. ഇതിനായാണ് യാത്രയിൽ പങ്കാളിയാക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇറക്കുമതി ചെയ്തതെന്നും പീപ്ൾസ് ഡെമോക്രസിയുടെ പുതിയ ലക്കം എഡിറ്റോറിയൽ ആരോപിച്ചു. ബി.ജെ.പി-ആർ.എസ്.എസി​െൻറ കള്ളം ഉറപ്പിക്കാനായി കേരളം മുഴുവൻ യാത്ര നടത്തിയാലും ഇടത്, മതേതര രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ കുലുക്കാൻ കഴിയില്ല. ഇടത് ഭീകരതയെന്ന കള്ള പ്രചാരണത്തിലൂടെ സംഘ്പരിവാർ രാഷ്ട്രീയം അടിച്ചേൽപിക്കാൻ കഴിയുമെന്നാണ് അധികാരത്തി​െൻറ ധാർഷ്ട്യത്തിൽ അമിത് ഷാ കരുതുന്നത്. സി.പി.എമ്മിനെയും ഇടതിനെയും രാഷ്ട്രീയമായി എതിരിടാൻ ബി.ജെ.പി-ആർ.എസ്.എസ് സഖ്യത്തിന് കഴിയില്ലെന്നതാണ് ഇത് കാണിക്കുന്നത്. ബി.ജെ.പിയുടെ പിന്തിരിപ്പൻ സാമ്പത്തിക നയങ്ങൾക്കും വിഭജിക്കുന്ന വർഗീയ അജണ്ടകൾക്കും ബദലുണ്ടെന്ന് കഴിഞ്ഞ 17 മാസത്തെ ഭരണത്തിലൂടെ പിണറായി വിജയന് കീഴിലുള്ള എൽ.ഡി.എഫ് സർക്കാർ തെളിയിച്ചിട്ടുണ്ട്. നിലവിലുള്ള എൽ.ഡി.എഫ് സർക്കാറി​െൻറ കാലത്ത് മാത്രമല്ല സി.പി.എമ്മിന് എതിരായ ആർ.എസ്.എസ് ആക്രമണം നടന്നിട്ടുള്ളത്. ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ സർക്കാറുകളുടെ കാലത്തും ഇതുണ്ടായിട്ടുണ്ട്. ആർ.എസ്.എസ് ആക്രമണങ്ങൾക്ക് 45 വർഷത്തെ ചരിത്രമുണ്ട്. കണ്ണൂരിൽ ആഴത്തിൽ വേരുകളുള്ള ശക്തമായ തൊഴിലാളിവർഗത്തിന് എതിരെയുള്ള വലതുപക്ഷ പിന്തിരിപ്പൻ ഫാഷിസ്റ്റ് ശക്തികളുടെ പ്രതികരണമാണിതെന്നും ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story