Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനറൽ ആശുപത്രിയെ...

ജനറൽ ആശുപത്രിയെ സംഗീതസാന്ദ്രമാക്കി ആർട്സ്​ ആൻഡ് മെഡിസിൻ

text_fields
bookmark_border
കൊച്ചി: എത്ര കേട്ടാലും മതിവരാത്തതാണ് പഴയകാല ഗാനങ്ങളുടെ പ്രത്യേകതയെന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ സംഗീത സാന്ത്വന പരിപാടിയായ ആർട്സ് ആൻഡ് മെഡിസിൻ ഒരിക്കൽകൂടി തെളിയിച്ചു. മധുരമൂറുന്ന ഗാനങ്ങൾ ആവർത്തനമാണെങ്കിൽകൂടി അവയോടുള്ള േശ്രാതാക്കളുടെ ആഭിമുഖ്യം നവാഗതഗായകർക്കും പ്രചോദനമായി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ, മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര, കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ൈഫ്ലറ്റ് സർവിസസ് എന്നിവ സംയുക്തമായി എറണാകുളം ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ചുവരുന്ന പ്രതിവാര സംഗീതസാന്ത്വന പരിപാടിയുടെ 189-ാം ലക്കമായിരുന്നു ബുധനാഴ്ച. വൈഗ ഉദയൻ, ആൻറണി മൈക്കിൾ എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. രണ്ട് തമിഴ് ഗാനങ്ങളടക്കം 13 പാട്ട് ഇരുവരും പാടി. '70കളുടെ അവസാനത്തെയും '80കളിലെയും പാട്ടുകളാണ് ഇവർ മുഖ്യമായും ആലപിച്ചത്. പുതിയകാവ് ഗവ. ആയുർവേദ മെഡിക്കൽ കോളജിൽ ജീവനക്കാരില്ല; താൽക്കാലിക നിയമനം വൈകുന്നു തൃപ്പൂണിത്തുറ: പുതിയകാവ് ഗവ. ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ രോഗികളടക്കം ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും തെരഞ്ഞെടുക്കപ്പെട്ട താൽക്കാലിക ജീവനക്കാരുടെ നിയമനം വൈകുന്നു. ആശുപത്രിവികസന സൊസൈറ്റിയുടെ (എച്ച്.ഡി.എസ്) നേതൃത്വത്തിൽ 15 തസ്തികകളിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ ആഗസ്റ്റിൽ അഭിമുഖം നടത്തി സെപ്റ്റംബർ ഒമ്പതിന് പട്ടിക പ്രസിദ്ധീകരികരിച്ചു. എന്നാൽ, 115 ഉദ്യോഗാർഥികളുടെ പട്ടികയിൽനിന്ന് ഒരാളെപോലും നിയമിക്കാൻ അധികൃതർ തയാറായിട്ടില്ല. നാനൂറ്റി അമ്പതിലേറെ രോഗികളെ കിടത്തിച്ചികിത്സ നടത്തുന്ന ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിൽ 65 ഒഴിവാണ് എച്ച്.ഡി.എസി​െൻറ കീഴിലുള്ളത്. ആശുപത്രിയിൽ സ്വീപ്പർമാരും തെറപ്പിസ്റ്റുകളുമാണ് കൂടുതൽ വേണ്ടത്. ഈ വിഭാഗക്കാരുടെ കുറവ് ആശുപത്രി ശുചീകരണത്തെയും രോഗികളുടെ ചികിത്സയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, നിലവിലെ ജീവനക്കാരുടെ ജോലിഭാരം ഏറെ വർധിക്കാനും കാരണമായി. അത്യാവശ്യംവേണ്ട സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളിൽേപാലും നിയമനം നടത്താൻ അധികൃതർ തയാറായിട്ടിെല്ലന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. ക്ഷീരസംഗമം ചോറ്റാനിക്കര: മുളന്തുരുത്തി ബ്ലോക്ക് ക്ഷീരസംഗമം എടക്കാട്ടുവയൽ ഫാർമേഴ്സ് ഹാളിൽ ഏഴിന് വിവിധ പരിപാടികളോടെ നടക്കും. ഇതോടനുബന്ധിച്ച് ഇടക്കാട്ടുവയൽ ക്ഷീരസംഘം പണികഴിപ്പിച്ച ഫാർമേഴ്സ് ഫെസിലിറ്റേഷൻ സ​െൻറർ ഉദ്ഘാടനവും നടക്കും. രാവിലെ 7.30ന് പതാക ഉയർത്തൽ, ഉരുക്കളുടെ രജിസ്ട്രേഷൻ, ഒമ്പതിന് കന്നുകാലി പ്രദർശനോദ്ഘാടനം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമൻ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ജെസി പീറ്റർ അധ്യക്ഷത വഹിക്കും. തുടർന്ന്, വിജയിച്ച ഉരുക്കളെ പട്ടമണിയിക്കൽ, ക്ഷീരവികസന സെമിനാർ എന്നിവക്കുശേഷം 11.30ന് ഫെസിലിറ്റേഷൻ സ​െൻറർ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, ജില്ല ക്ഷീരവികസന വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ് എന്നിവരും ജനപ്രതിനിധികളും സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story